Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ കർഷകർ; കരുതലായി ആറുമാസത്തേക്കുളള​ ഭക്ഷ്യവസ്​തുക്കളും അവശ്യ സാധനങ്ങളും
cancel
Homechevron_rightNewschevron_rightIndiachevron_rightസമരത്തിൽനിന്ന്​...

സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ കർഷകർ; കരുതലായി ആറുമാസത്തേക്കുളള​ ഭക്ഷ്യവസ്​തുക്കളും അവശ്യ സാധനങ്ങളും

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിച്ചാലും സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ കർഷകർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കി.

കേന്ദ്രസർക്കാറിൻറെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെയാണ്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകരുടെ പ്രതിഷേധം. വ്യാഴാഴ്​ച മുതൽ പ്രതിഷേധിക്കുന്നതിനായി കർഷകർ കാൽനടയായും ട്രാക്​ടറുകളിലുമായും ഡൽഹിയിലേക്ക്​ എത്തുകയായിരുന്നു. വ്യാഴ​ാഴ്​ചയും വെള്ളിയാഴ്​ചയും ഗ്രനേഡും കണ്ണീർ വാതകവും ഉപയോഗിച്ച്​ സമരത്തെ അടിച്ചൊതുക്കാനായിരുന്നു സർക്കാർ ശ്രമം. എന്നാൽ സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ വ്യക്തമാക്കി കൂടുതൽ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ എത്തുകയായിരുന്നു.

ഡൽഹി -ഹരിയാന അതിർത്തയിലെ സിംഖുവിലാണ്​ നിലവിൽ കർഷകർ തമ്പടിച്ചിരിക്കുന്നത്​. ബുരാരി മൈതാനത്ത്​ പ്രതി​േഷധത്തിന്​ അനുമതി നൽകിയെങ്കിലും അവിടേക്ക്​​ പോകാൻ കർഷകർ വിസമ്മതിക്കുകയായിരുന്നു.


തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ മാസങ്ങളോളം ഡൽഹിയിൽ കഴിയാൻ തയാറായാണ്​ എത്തിയിരിക്കുന്നതെന്ന്​ കർഷകർ പറയുന്നു. 'ഞങ്ങളെല്ലാവരും ആറുമാസം ഡൽഹിയിൽ കഴിയാൻ ആവശ്യമായ തയാറെട​ുപ്പോടെയാണ്​ എത്തിയിരിക്കുന്നത്​. ഞങ്ങളെ കേൾക്കാൻ തയാറായില്ലെങ്കിൽ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കാലം ഇവിടെതന്നെ കഴിയും' -കർഷകനായ ദിൽബഗ്​ സിങ്​ പറയുന്നു. തങ്ങൾ കൊണ്ടുവന്ന ട്രക്കുകളിൽ ആവശ്യത്തിന്​ റേഷനും അവശ്യ വസ്​തുക്കളും കരുതി​യി​ട്ടു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രക്കിന്​ അകത്ത്​ ഗോതമ്പ്​, ധാന്യം, ഉരുളകിഴങ്ങ്​ തുടങ്ങിയ ചാക്കിലാക്കി വെച്ചിട്ടുണ്ട്​. ഭക്ഷണം പാകം ചെയ്യുന്നതിനായി സ്​റ്റൗവും പാത്രങ്ങളും ട്രക്കിൽ സൂക്ഷിച്ചിട്ടുണ്ട്​. കൂടാതെ പുതപ്പും മറ്റും ട്രക്കിന്​ പുറത്ത്​ മടക്കിവെച്ചിട്ടുണ്ടെന്നും കർഷകർ പറയുന്നു. മെ​ാബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കുന്നതിനായി കൂടുതൽ ബാറ്ററികളും ചാർജിങ്​ സംവിധാനവും കർഷകരുടെ കൈവശമുണ്ട്​. വെള്ളടാങ്കുകൾ സ്​ഥാപിച്ചിട്ടുണ്ടെന്നും തങ്ങൾക്ക്​ കഴിയാൻ ആവശ്യമായ മറ്റു സൗകര്യങ്ങൾ സന്നദ്ധ സംഘടനകൾ തയാറാക്കി നൽകുമെന്നും കർഷകർ പറയുന്നു.


'ഞങ്ങൾ ഒരിക്കലും ബുരാരിയിലെ നിരങ്കാരി മൈതാനത്തേക്ക്​ പോകില്ല. കാരണം ഒരിക്കൽ ഞങ്ങൾ അവിടെ പോയിരുന്നാൽ അവിടെ ദിവസങ്ങളോളം ഇരിക്കേണ്ടിവരും. മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല. ഇവിടെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്​. അതിനാൽ തന്നെ ഇവിടെ സ്വാധീനം ചെലുത്താനാകും' -24 കാരനായ ഹർവിന്ദർ സിങ്​ പറയുന്നു.

കോവിഡ്​ 19നെ തുടർന്ന്​ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കർഷകർ പറയുന്നു. തങ്ങളുടെ ജീവിതം തന്നെ വഴിമുട്ടി നിൽക്കു​േമ്പാൾ കൊറോണ വൈറസിനെ പേടിയില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. 'കഴിഞ്ഞ ഒന്നുരണ്ടുമാസമായി പഞ്ചാബിൽ ഞങ്ങൾ സമരത്തിലായിരുന്നു. അപ്പോൾ ഞങ്ങൾക്കൊന്നും സംഭവിച്ചില്ല. അപ്പോൾ ഇപ്പോൾ ഇങ്ങനെ കോവിഡ്​ 19 സംഭവിക്കുമെന്ന്​ പറയാൻ കഴിയും. രണ്ടാമത്തെ കാര്യം ഞങ്ങളുടെ ജീവിത രീതിയിലൂടെ ശരീരത്തിൽ ആവശ്യത്തിനുള്ള പ്രതിരോധ ശേഷിയുണ്ട്​. മൂന്നാമതായി ഈ നിയമം നടപ്പിലാക്കുകയാണെങ്കിൽ, ഞങ്ങൾ എന്തായാലും മരിക്കും, കോർപറേറ്റുകൾ ഞങ്ങളെ ചൂഷണം ചെയ്​തുകൊല്ലും' -പഞ്ചാബിൽനിന്നുള്ള 50കാരനായ രഘുവീർ സിങ് പറയുന്നു.

കർഷകർക്ക്​ പിന്തുണയുമായി ഡൽഹി അതിർത്തിയിൽ പെൺകുട്ടികളും വിവിധ സർവകലാശാല വിദ്യാർഥികളും തമ്പടിച്ചിട്ടുണ്ട്​. 'ഈ നിയമം ഞങ്ങളെയും കുടുംബത്തെയും പരോക്ഷമായി ബാധിക്കും... ഞങ്ങളുടെ വിദ്യാഭ്യാസത്തെയും' -വിദ്യാർഥിയായ അർപൻ പറയുന്നു. തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കാനാണ്​ ഡൽഹിയിലെത്തിയതെന്നും അടിച്ചമർത്താൻ ശ്രമിച്ചാലും പിന്നോട്ടില്ലെന്നും കർഷകരും കർഷകർക്ക്​ പിന്തുണയുമായി എത്തിയ വിദ്യാർഥികളും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestDelhiFarm lawDelhi Chalo March
News Summary - Delhi Chalo March Not leaving border prepared to stay for six months say farmers
Next Story