Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളകൾക്കുള്ളിലാക്കി കടത്തിയ ഏഴരക്കോടി രൂപയുടെ ഹെറോയിൻ പിടികൂടി
text_fieldsbookmark_border
ന്യൂഡൽഹി: വളകൾ അടങ്ങിയ പാഴ്സലിലാക്കി കടത്തിയ ഏഴരക്കോടി രൂപ വില വരുന്ന ഹെറോയിൻ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. 18 കിലോ തുക്കം വരുന്ന ഹെറോയിനാണ് വ്യാഴാഴ്ച പിടികൂടിയത്.
ആഫ്രിക്കയിൽ നിന്ന് ഡൽഹിയിലുള്ള വിലാസത്തിലേക്കാണ് ഹെറോയിൻ കടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വെച്ച് രണ്ട് ആഫ്രിക്കക്കാർ 127 കോടി രൂപ വിലവരുന്ന ഹെറോയിനുമായി കസ്റ്റംസിെൻറ പിടിയിലായിരുന്നു.
ഗ്രീൻ ചാനൽ കടന്ന് അന്താരാഷ്ട്ര ആഗമന ഹാളിലൂടെ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും ഇവർ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാണെന്നും കസ്റ്റമസ് പറഞ്ഞു. പ്രതികൾ അവരുടെ ട്രോളി ബാഗുകൾക്കുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
Next Story

