Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ജെ.പി പ്രതിഷേധം: ഡൽഹിയിലേക്കുള്ള വിമാന യാത്രക്ക് ചെലവ് കൂടിയേക്കും

text_fields
bookmark_border
സി.ജെ.പി പ്രതിഷേധം: ഡൽഹിയിലേക്കുള്ള വിമാന യാത്രക്ക് ചെലവ് കൂടിയേക്കും
cancel

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെത്തുടർന്ന് മെട്രോ സർവീസുകൾ നിർത്തിവെച്ചത് ഡൽഹി വിമാനത്താവളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നവരാത്രി ഉത്സവ സീസൺ ആരംഭിച്ചതോടെ ഉയർന്ന ടിക്കറ്റ് നിരക്കും, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐ.ജി.ഐ) വിമാനത്താവളത്തിലേക്കുള്ള ദുഷ്കരമായ യാത്രാ സാഹചര്യവുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. എയർലൈൻ അധികൃതർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ദിവസങ്ങളായി നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് സി.ജെ.പിയുടെ ജന്തർ മന്തർ 2.0 പ്രക്ഷോഭം. അതീവ സുരക്ഷാ പ്രദേശങ്ങളിലേക്ക് അനിയന്ത്രിതമായ ജനക്കൂട്ടം നീങ്ങാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന്, ഒക്ടോബർ 9 രാത്രി 9 മണി മുതൽ 45 മെട്രോ സ്റ്റേഷനുകളിലെ എക്സിറ്റ്-എൻട്രി കവാടങ്ങൾ അധികൃതർ അടച്ചുപൂട്ടുകയും, ക്ലാസുകൾ ഓൺലൈനാക്കി മാറ്റുകയും, ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലെ റെയിൽവേ സർവിസുകൾ നിർത്തിവെയ്ക്കുകയും ചെയ്തു. സരായി കാലെ ഖാൻ, ന്യൂ അശോക് നഗർ എന്നീ രണ്ട് നമോ ഭാരത് സ്റ്റേഷനുകളും രാത്രി 10 മണി വരെ അടച്ചിട്ടിരിക്കുകയാണ്. റെയിൽവേ, മെട്രോ യാത്രാ സൗകര്യങ്ങൾ കുറഞ്ഞതോടെ പല യാത്രക്കാരും വിമാനയാത്രയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

യാത്രക്കാർ വിമാനങ്ങളിലേക്ക് മാറുന്നുണ്ടോ?

ട്രെയിനുകൾ റദ്ദു ചെയ്യപ്പെട്ടെങ്കിലും യാത്രക്കാർ വലിയ തോതിൽ ഇതുവരെ വിമാന സർവിസുകളിലേക്ക് മാറിയിട്ടില്ല. വാരാന്ത്യത്തിലേക്ക് ഡൽഹിയിലേക്കുള്ള ബുക്കിങ്ങുകളിൽ ചെറിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും, ഉത്സവ സീസണിന് മുന്നേയുള്ള വാരാന്ത്യ വിമാനങ്ങൾ ഇതിനകം തന്നെ ഫുൾ ആയതിനാലും നിരക്കുകൾ ഉയർന്നതായതിനാലും ട്രെയിൻ, ബസ് യാത്രക്കാർ വിമാനങ്ങളിലേക്ക് മാറിയോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് എയർലൈൻ ഉദ്യോഗസ്ഥൻ പറയുന്നു.

ലഖ്‌നൗ, പ്രയാഗ്‌രാജ് തുടങ്ങിയ ഉത്തർപ്രദേശിലെ മറ്റ് നഗരങ്ങളിൽ നിന്നുള്ള സ്പോട്ട് ഫെയറുകളിൽ വെള്ളിയാഴ്ച രാത്രി വരെ വലിയ വർധ നവൊന്നും ഉണ്ടായിട്ടില്ലെന്ന് ഓൺലൈൻ ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചത്തെ വാരണാസി-ഡൽഹി നിരക്കുകൾ ഒരു മാസം മുമ്പത്തേക്കാൾ 15% കൂടുതലാണ്. 6,200 രൂപയിൽ തുടങ്ങി 14,000 രൂപ വരെയാണ് നിരക്ക്.

നിരക്ക് വർധനയെവിടെ?

പഞ്ചാബിലാണ് നിരക്ക് വർധനവ് കൂടുതൽ അനുഭവപ്പെടുന്നത്. ദേശീയ മാധ്യമം റിപ്പോർട്ട് ചെ‍യ്യുന്നതിനനുസരിച്ച് അമൃത്സർ നിരക്കുകൾ സാധാരണ 4,000 രൂപയായിരുന്നിടത്ത് വെള്ളിയാഴ്ച 8,000 രൂപയായി ഉയർന്നു. അതേസമയം ലുധിയാന വിമാന നിരക്ക് രാത്രി 8 മണിയോടെ 12,987 രൂപയിൽ നിന്ന് 4,301 രൂപയായി കുറഞ്ഞു.

ചണ്ഡീഗഢ്-ഡൽഹി വിമാന, കാബ് നിരക്കുകൾ വെള്ളിയാഴ്ച വൈകുന്നേരം വരെ സ്ഥിരതയുള്ളതായിരുന്നു. അന്താരാഷ്ട്ര കണക്റ്റിങ് യാത്രക്കാരായ പലർക്കും കൂടിയ തുക നൽകുകയല്ലാതെ വേറെ വഴിയില്ലെന്ന് ട്രാവൽ ഏജന്‍റുമാർ പറയുന്നു. ഉയർന്ന വിമാന ഇന്ധന വിലയും രൂപയുടെ മൂല്യത്തകർച്ചയും കാരണം ഇതിനകം തന്നെ ഉയർന്ന നിരക്കുകൾ, സമരം ഉത്സവ സീസണിലേക്ക് നീളുകയാണെങ്കിൽ ഇനിയും കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് വ്യവസായ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - delhi air ticket rate
Next Story