ഡൽഹിയിൽ വായു മലിനീകരണം ഏറ്റവും രൂക്ഷം; എ.ക്യു.ഐ 377ലെത്തി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഞായറാഴ്ച ഏറ്റവും മോശം വിഭാഗത്തിലേക്ക് താഴ്ന്നതായി കേന്ദ്ര മലിനീകരണ നിന്ത്രണ ബോർഡ്(സി.പി.സി.ബി) അറിയിച്ചു. ഡൽഹിയിലെ പല പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാര സൂചിക(എ.ക്യു.ഐ) ഗുരുതര പരിധി കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സി.പി.സി.ബി വികസിപ്പിച്ച സമീർ ആപ്പ് പ്രകാരം ഞായറാഴ്ച രാവിലെ എ.ക്യു.ഐ 377 ആയിരുന്നു. ശനിയാഴ്ച 233ആയിരുന്നു ഇത്. വെള്ളിയാഴ്ച 218ഉം. അതിനെയെല്ലാം അപേക്ഷിച്ച് നോക്കുമ്പോൾ വായുമലിനീകരണം ഏറ്റവും മോശമായി കൊണ്ടിരിക്കുകയാണ്.
അതിൽ തന്നെ വടക്കൻ ഡൽഹിയിലെ വസീർപൂരും തെക്കൻ ഡൽഹിയിലെ ആർ.കെ പുരവുമാണ് ഏറ്റവും മലിനമായ പ്രദേശങ്ങൾ. യഥാക്രമം 432, 425 എന്നിങ്ങനെയാണ് ഇവിടങ്ങളിലെ വായുമലിനീകരണത്തിന്റെ ഗുണനിലവാര നിരക്ക്. രണ്ടു പ്രദേശങ്ങളും അതിഗുരുതര വിഭാഗത്തിൽ പെടുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
സി.പി.സി.ബിയുടെ കണക്കനുസരിച്ച് 0നും50നും ഇടയിലുള്ള എ.ക്യു.ഐ ആണ് ഏറ്റവും മികച്ചത്. അത് 51-100നും ഇടയിലായാൽ തൃപ്തികരമെന്നും 101-200നും മിതമായ വായുഗുണനിലവാരമാണ്. എന്നാൽ 301-400 നും ഇടയിലായാൽ വായുവിന്റെ ഗുണനിലവാതം മോശമായി എന്നനുമാനിക്കാം. 401-500 ഇടയിലാണെങ്കിൽ അതിഗുരുതരമായി മാറി എന്നാണർഥം.
സമീർ ആപ്പ് അനുസരിച്ച്, ബുരാരി (412), ബവാന (413), ദ്വാരക സെക്ടർ -8 (407), ജഹാംഗീർപുരി (402), മുണ്ട്ക (404), നെഹ്‌റു നഗർ (403), പഞ്ചാബി ബാഗ് (403), പുസ (404), ചാന്ദ്‌നി ചൗക്ക് (414), രോഹിണി (415), സിരി ഫോർട്ട് (403), വിവേക് വിഹാർ (407) തുടങ്ങിയ നിരവധി പ്രദേശങ്ങളുടെ വായു ഗുണനിലവാര സൂചിക 'ഗുരുതര' വിഭാഗത്തിലേക്ക് താഴ്ന്നു.
എൻ.എസ്.ഐ.ടി ദ്വാരക (254), ഐ.എച്ച്.ബി.എ.എസ്, ദിൽഷാദ് ഗാർഡൻ (270), ഡൽഹി ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി (292) എന്നീ മൂന്ന് മേഖലകളിൽ മാത്രമാണ് 'മോശം' വായു ഗുണനിലവാര നിലവാരം രേഖപ്പെടുത്തിയതെന്ന് ഡാറ്റ കാണിക്കുന്നു.
ശനിയാഴ്ച രാത്രി വായു ഗുണനിലവാര സൂചിക 303 ആയി താഴ്ന്നു. ശനിയാഴ്ചത്തെ പരമാവധി താപനില 30.5 ഡിഗ്രി സെൽഷ്യസായിരുന്നു. ഞായറാഴ്ച രാവിലെ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും പ്രവചനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

