മൂന്നുവർഷത്തിനുശേഷം ആദ്യമായി എയർ ക്വാളിറ്റി ഇൻഡക്സ് 85ൽ എത്തി ഡൽഹി
text_fields
ഡൽഹി: ദീർഘ നാളുകൾക്ക് ശേഷം ശനിയാഴ്ച് ശുദ്ധവായു ശ്വസിച്ച് ഡൽഹി ജനത. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ജനുവരി-മാർച്ച് മാസങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് 85 ൽ എത്തുന്നത്. 2020ന് ശേഷം മാർച്ച് മാസത്തിൽ തൃപ്തികരമായ എയർ ക്വാളിറ്റി ഇൻഡക്സിൽ ഡൽഹി എത്തുന്നത് ഇതാദ്യമായാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ കണക്കു പ്രകാരം പൂജ്യത്തിനും അമ്പതിനുമിടയിലാണ് മികച്ച എയർ ക്വാളിറ്റിയായി കണക്കാക്കുന്നത്. 51 നും 100 നുമിടയ്ക്ക് തൃപ്തിതരമായ അവസ്ഥയാണ്. 101നും 200നും ഇടയിലാണെങ്കിൽ മിതമായ വായുമലിനീകരണവും 201നും 300നും ഇടയിൽ മോശം വായുവും, 301 നും 400 നും ഇടയ്ക്ക് വളരെ മോശം, 401നും 500നും ഇടയ്ക്ക് ഗുരുതരമായ വായുമലിനീകരണവുമായാണ് കണക്കാക്കുന്നത്. ശനിയാഴ്ച രാത്രി ഏഴുമണിക്കാണ് എയർക്വാളിറ്റി 80 രേഖപ്പെടുത്തുന്നത്. ഏറ്റവും താഴ്ന്ന എയർക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയത് അലിപ്പൂരിലാണ്.
വേനലടുക്കുന്തോറും ഇന്ത്യയിൽ ചൂട് വർധിക്കുകയാണ്. കർണാടകയിലെ കൽബുർഗി ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ 42.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പടുത്തിയത്. ഡൽഹിയിലെ അടുത്ത സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രേദേശ്, രാജസ്ഥാൻ, തുടങ്ങിയ സംസ്ഥാനങ്ങളിൽ മാർച്ച് 15, 16 തീയതികളിൽ ഇടിമിന്നലോടുകൂടിമഴയുണ്ടാകുമെന്ന് പ്രവചനം ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

