Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടെണ്ണലിന് ദിവസങ്ങൾ...

വോട്ടെണ്ണലിന് ദിവസങ്ങൾ ബാക്കിനിൽക്കെ വിജയ്യുടെ ടി.വി.കെ ഓഫീസിന് അജ്ഞാതർ തീയിട്ടു

text_fields
bookmark_border
വോട്ടെണ്ണലിന് ദിവസങ്ങൾ ബാക്കിനിൽക്കെ വിജയ്യുടെ ടി.വി.കെ ഓഫീസിന് അജ്ഞാതർ തീയിട്ടു
cancel

ചെന്നൈ: വോട്ടെണ്ണലിന് കേവലം മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ തമിഴ്നാട് തൃച്ചിയിലെ തമിഴക വെട്രി കഴകത്തിന്‍റെ ഓഫീസിന് അജ്ഞാതർ തീയിട്ടു. ഓഫീസിലുണ്ടായ മുഴുവൻ ബാനറുകളും വലിച്ചു കീറി. വെള്ളിയാഴ്ച രാവിലെയാണ് ഓഫീസിന് തീയിട്ടതെന്ന് ശ്രീരംഗം മണ്ഡല പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും ഡി.എം.കെക്ക് അനുകൂലമായവയാണ്. എന്നാൽ ചില സർവേകൾ വിജയ്യുടെ ടിം.എം.കെ അട്ടിമറി വിജയം നേടുമെന്നും പറഞ്ഞിരുന്നു. അണ്ണാ ഡി.എം.കെ എക്സിറ്റ്പോൾ ഫലങ്ങളെ പൂർണമായും തള്ളുകയാണ് ചെയ്തത്. തെരഞ്ഞപ്പു ഫലം വരാൻ മൂന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ സംഭവം ഉണ്ടായത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewselectionTVKTVK Vijay
News Summary - Days before the vote counting, unknown assailants set fire to TVK's office
Next Story