Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ​ കോവിഡ്​...

ഡൽഹിയിൽ​ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 6,000 കടന്നു

text_fields
bookmark_border
ഡൽഹിയിൽ​ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 6,000 കടന്നു
cancel

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 6000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,725 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഒക്​ടോബർ 30ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധ റിപ്പോർട്ട്​ ചെയ്​ത ദിവസമാ​ണിത്​.

ഇതോടെ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചവരുടെ ആ​കെ എണ്ണം 4,03,096 ആയി ഉയർന്നു. 48 മരണവും ഇന്ന്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 3,60,069 പേർക്ക്​ ഇതുവരെ രോഗമുക്​തിയുണ്ടായി. 36,375 പേരാണ്​ രോഗം ബാധിച്ച്​ ചികിൽസയിലുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 3610 പേർക്ക്​ രോഗമുക്​തിയുണ്ടായി.

ഡൽഹിയിൽ കോവിഡ്​ കേസുകളിൽ വലിയ രീതിയിലുള്ള വർധന രേഖപ്പെടുത്തിയതിനെ തുടർന്ന്​ കേന്ദ്രസർക്കാർ സ്ഥിതി വിലയിരുത്തിയിരുന്നു. കോവിഡ്​ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ ടെസ്​റ്റ്​ വർധിപ്പിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19delhi
Next Story