ക്രിക്കറ്റ് ഒരു കായിക വിനോദമല്ല, എല്ലാം ബിസിനസ്സാണ് -സുപ്രീം കോടതി
text_fieldsസുപ്രീം കോടതി
ഡൽഹി: ജബൽപുർ ഡിവിഷനിലെ ഒരു ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിൽ മധ്യപ്രദേശ് ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക വിഷയങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പറഞ്ഞു.
ക്രിക്കറ്റിൽ ഇപ്പോൾ കായിക ഇനം എന്നൊന്ന് അവശേഷിക്കുന്നില്ല. എല്ലാം ഒരു ബിസിനസ്സാണ്" എന്ന് ജബൽപൂർ ഡിവിഷനിലെ ഒരു ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിൽ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേഹ്തയുടെയും ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
കേസിൽ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരോട് ജസ്റ്റിസ് നാഥ് ചോദിച്ചു, ഇന്ന് നമുക്ക് ക്രിക്കറ്റ് കളിച്ചാലോ? മൂന്നോ നാലോ കേസുകളുണ്ട്. ഒരു കേസ് ഇതിനകം രണ്ടാം റൗണ്ടിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ കേസാണ്. രണ്ട് കേസുകൾ കൂടിയുണ്ട്. അഭിഭാഷകനോടായി ജസ്റ്റിസ് ചോദിച്ചു ഇന്ന് നിങ്ങൾ എത്ര ടെസ്റ്റ് മത്സരങ്ങൾ കളിക്കും?" രാജ്യം ക്രിക്കറ്റിനോട് അമിത ആഭിമുഖ്യം പുലർത്തുന്നുവെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ‘ക്രിക്കറ്റ്, ബാഡ്മിന്റൺ, വോളിബാൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ കാര്യങ്ങളിൽ ഈ കോടതിയുടെ ഇടപെടൽ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു’ ജസ്റ്റിസ് നാഥ് അഭിപ്രായപ്പെട്ടു. ചില കേസുകളിലെ ആശങ്കകൾ അവസാനിക്കണമെങ്കിൽ സുപ്രീം കോടതിയിൽ തന്നെ പരിഗണിക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.
‘ഈ കേസുകളുടെയെല്ലാം ഫലത്തിൽ കാര്യമായ പങ്കുണ്ടെന്നതാണ് പ്രധാന കാര്യം. വാണിജ്യവത്കരിക്കപ്പെട്ട ഏതൊരു കായിക ഇനത്തിനും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്" എന്ന് നാഥ് പറഞ്ഞു. ഹരജി പരിഗണിക്കുന്നതിൽ ബെഞ്ച് വിമുഖത പ്രകടിപ്പിച്ചു. ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ബെഞ്ചിനോട് അഭ്യർഥിക്കുകയും ബെഞ്ച് പിൻവലിക്കാൻ അനുവാദം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

