Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi doctor attack
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ചികിത്സ...

ഡൽഹിയിൽ ചികിത്സ ലഭിക്കാതെ കോവിഡ്​ രോഗി മരിച്ചു; ഡോക്​ടർമാരെ വളഞ്ഞിട്ട്​ ആക്രമിച്ച്​ ബന്ധുക്കൾ - വിഡിയോ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ ദുരന്തമായി മാറിയ ഡൽഹിയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ മതിയായ ചികിത്സ ലഭിക്കാതെ നിരവധി പേരാണ്​ മരിക്കുന്നത്​. ഇത്​ പലപ്പോഴും ബന്ധുക്കളെ വൈകാരിക പ്രതികരണത്തിലേക്ക്​ നയിക്കുകയാണ്​.

കിടക്കകളുടെ അഭാവം കാരണം ​െഎ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന്​ കീഴടങ്ങിയതോടെ ബന്ധുക്കൾ അക്രമാസക്​തരായി. ചൊവ്വാഴ്​ച രാവിലെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ്​ സംഭവം. തിങ്കളാഴ്​ച രാത്രിയാണ്​ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രാവിലെ ആരോഗ്യസ്​ഥിതി മോശമായെങ്കിലും​ ​െഎ.സി.യുവിലേക്ക്​ മാറ്റാനായില്ല.

തുടർന്ന്​ ഇവർ മരണത്തിന്​ കീഴടങ്ങി. ഇതോടെ നിയന്ത്രണം വിട്ട ബന്ധുക്കൾ ഡോക്​ടർമാരെയും നഴ്​സുമാരെയും വളഞ്ഞിട്ട്​ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും പേർക്ക്​ പരിക്കേറ്റു. ആശുപത്രിയിലെ സുരക്ഷജീവനക്കാരും പൊലീസും എത്തിയാണ്​ സ്​ഥിതിഗതികൾ നിയന്ത്രിച്ചത്​.

അക്രമത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. മാസ്​കണിഞ്ഞ്​ ചാരനിറത്തിലുള്ള ഷർട്ട് ധരിച്ചയാൾ വലിയ വടി ഉപയോഗിച്ച് ആക്രമിക്കുന്നത്​ വിഡിയോയിൽ കാണാം. ഇയാളെ തടഞ്ഞുവെക്കാൻ സുരക്ഷജീവനക്കാർ ശ്രമിക്കുന്നുണ്ട്​. കൂടാതെ ഒരു സ്​ത്രീ അയാളെ അടിക്കൂ എന്ന്​ പറയുന്നതും കേൾക്കാം. അതേസമയം, പരാതി ലഭിക്കാത്തതിനാൽ കേസ്​ എടുത്തിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi#Covid19
News Summary - covid patient dies without treatment in Delhi; Relatives attack doctors - Video
Next Story