Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ചട്ടലംഘനം:...

കോവിഡ്​ ചട്ടലംഘനം: ഡൽഹിയിലെ രണ്ട്​ മാർക്കറ്റുകൾ അടച്ചു

text_fields
bookmark_border
market
cancel
camera_alt

representational image

ന്യൂഡൽഹി: കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതിനെ തുടർന്ന്​ രാജ്യ തലസ്​ഥാനത്തെ രണ്ട്​ മാർക്കറ്റുകൾ ജൂലൈ ആറ്​ വരെ അടച്ചിടും. പഞ്ചാബി ബസ്​തിയും നങ്കലോയിയിലെ ജനത മാർക്കറ്റുമാണ്​ അടച്ചിടുക. കടയുടമകളും ജനങ്ങളും കോവിഡ്​ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ ഷലേശ്​ കുമാറാണ്​ ഉത്തരവിട്ടത്​.

ഈ കാലയളവിൽ ഏതെങ്കിലും കടയുടമകൾ നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന്​ ഉത്തരവിൽ പറയുന്നു. കോവിഡ്​ ചട്ടം ലംഘിച്ചതിന്​ ഗാന്ധിനഗറിലെ ഒരു കട അധികൃതർ ഏഴ്​ ദിവസത്തേക്ക്​ പൂട്ടിച്ചു.

കോവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡൽഹി ഏപ്രിൽ 19 മുതൽ മേയ്​ 30 വരെ ലോക്​ഡൗണിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocol breach​Covid 19delhi
News Summary - Covid Norms Violation Two Delhi Markets Closed Till July 6
Next Story