Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാചകവാതക വില വർധന...

പാചകവാതക വില വർധന പിൻവലിക്കണം -സി.പി.എം

text_fields
bookmark_border
പാചകവാതക വില വർധന പിൻവലിക്കണം -സി.പി.എം
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഹി​ക വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി​യ ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ല 60 രൂ​പ വ​ർ​ധി​പ്പി​ച്ച​ത് ഉ​ജ്ജ്വ​ല പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളെ​പോ​ലും ബാ​ധി​ക്കു​മെ​ന്നും വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല 114.50 രൂ​പ വ​ർ​ധി​പ്പി​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നും പി.​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ൽ​നി​ന്നു​ള്ള നി​കു​തി വ​രു​മാ​നം ഒ​ഴി​വാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടി​നെ തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണ്. നി​ര​ന്ത​ര​മാ​യ വി​ല​ക്ക​യ​റ്റം ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. വി​ല​വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യി പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് കാ​പ​ട്യ​മാ​ണെ​ന്നും യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​തി​ന്റെ സൂ​ച​ന​യാ​ണെ​ന്നും പി. ​ബി കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas priceCooking GasIndiaCPM
News Summary - Cooking gas price hike should be withdrawn - CPM
Next Story