Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിഹാർ ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു

text_fields
bookmark_border
Tihar Jail
cancel

ന്യൂഡൽഹി: തിഹാർ ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു. ഡൽഹി മാൾവിയ നഗറിൽ 2016ൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയായ ജാവേദാണ് തൂങ്ങി മരിച്ചത്.

എട്ടാം നമ്പർ ജയിലിൽ കഴിഞ്ഞിരുന്ന 26കാരനായ തടവുകാരൻ പൊതു ശുചിമുറിയിലാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണം നടത്തും.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് തില്ലു താജ്പുരിയയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തടവുകാരന്‍റെ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്നത്. രോഹിണി കോടതി വെടിവെപ്പ് കേസിൽ പ്രതിയായ താജ്പുരിയയെ മേയ് രണ്ടിനാണ് എതിരാളികൾ തിഹാർ ജയിലിൽവെച്ച് കൊലപ്പെടുത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് തടവുകാരുടെ സംഘം താജ്പുരിയയെ കുത്തികൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ നിരിവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താജ്പുരിയ 2016ലാണ് അറസ്റ്റിലാകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Convict hangs self at Delhi's Tihar Jail
Next Story