Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹെലികോപ്ടർ അപകടം: ഫേസ്ബുക്കിലൂടെ വിവാദ പരാമർശം; മധ്യപ്രദേശിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
ഖാണ്ട്വ (എം.പി): സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം സൈനികർ കോപ്ടർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഫേസ്ബുക്കിലൂടെ വിവാദ പരാമർശം നടത്തിയയാൾ മധ്യപ്രദേശിൽ അറസ്റ്റിൽ. ദുർഗേഷ് വാസ്കെലെ എന്നയാളാണ് അറസ്റ്റിലായത്.
'നിങ്ങൾ ഞങ്ങളുടെ 14 പേരെ കൊന്നു; പകരം പ്രകൃതി നിങ്ങളുടെ 13 സൈനികരെ വിഴുങ്ങി' എന്നായിരുന്നു നാഗാലാൻഡിൽ സൈനികരുടെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം സൂചിപ്പിച്ചുള്ള കുറിപ്പ്.
അതിനിടെ, വാസ്കെലെയുടെ പോസ്റ്റിന് താഴെ ബി.ജെ.പി ഐ.ടി സെൽ ജില്ല സെക്രട്ടറി ഇന്ദർ പട്ടേൽ, 'പൂർണമായും ശരിയാണ്' എന്ന് കമൻറ്' എഴുതിയതായി കോൺഗ്രസ് സംസ്ഥാന വക്താവ് നരേന്ദ്ര സലൂജ ആരോപിച്ചു. പട്ടേലിനെതിരെ എന്താണ് നടപടിയെടുക്കാത്തതെന്നും സലൂജ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story



