Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bipin Rawat
cancel
Homechevron_rightNewschevron_rightIndiachevron_rightജനറൽ ബിപിൻ...

ജനറൽ ബിപിൻ റാവത്തിനെതിരെ അപകീർത്തികരമായ പരാമർശം; ഗുജറാത്ത്​ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border

അഹ്​മദാബാദ്​: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ മരണത്തിന്​ പിന്നാലെ ​സമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്​താവന നടത്തിയ ഗുജറാത്ത്​ സ്വദേശി അറസ്റ്റിൽ. അർമേലി ജില്ലയിലെ ഭേരായ്​ ഗ്രാമവാസിയായ 44കാരൻ ശിവഭായ്​ റാമിനെയാണ്​ അഹ്​മദാബാദ്​ സൈബർ ക്രൈം സെൽ അറസ്റ്റ്​ ചെയ്തത്​.

അതേസമയം, മുൻ പ്രതാവനകളുടെ പേരിലാണ്​ ഇയാള​ുടെ അറസ്​റ്റെന്ന്​ ​െപാലീസ്​ അറിയിച്ചു. ​ജനറൽ ബിപിൻ റാവത്തുമായി ബന്ധപ്പെട്ട്​ ഇയാളുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ എന്താണെന്ന കാര്യം വ്യക്തമല്ല.

ബുധനാഴ്ച തമിഴ്​നാട്​ ഊട്ടിയിലെ കുന്നൂരിനടുത്തുണ്ടായ ഹെലികോപ്​ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത്​, ഭാര്യ മധുലിക റാവത്ത്​ ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു.

'ശിവാഭായ്​ അഹിർ' എന്ന ഫേസ്​ബുക്ക്​ പേജിലൂടെ ഹിന്ദു ദൈവങ്ങളെയും ജനപ്രതിനിധികളെയും അവഹേളിക്കുന്ന പരാമർശങ്ങൾ അടങ്ങിയ മുൻ പോസ്റ്റുകളുടെ പേരിലാണ്​ റാമിനെ അറസ്റ്റ്​ ചെയ്​തതെന്ന പൊലീസ്​ കമ്മീഷണർ ജിതേന്ദ്ര യാദവ്​ അറിയിച്ചു.

ജനറൽ ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ ഷെയർ ചെയ്​തതിനെ ഇയാളുടെ പേജ്​ ശ്രദ്ധയിൽപ്പെട്ടത്​. പേജിലെ ടൈംലൈനിൽ ഹിന്ദു ദൈവങ്ങളെയും​ ദേവതകളെയുംകുറിച്ച്​ ആക്ഷേപകരമായ പോസ്റ്റുകൾ ഷെയർ ചെയ്​തിരുന്നതായി മനസിലായി. നേരത്തേയും ജനപ്രതിനിധികളെയും മറ്റും അവഹേളിക്കുന്ന വാക്കുകൾ റാം ഉപയോഗിച്ചിരുന്നു -എ.സി.പി പറഞ്ഞു.

അന്വേഷണത്തിൽ റാമിന്​ രാഷ്​ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ആക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ച്​ ജനശ്രദ്ധയാകർഷിക്കുകയാണ്​ ലക്ഷ്യമെന്നും പൊലീസ്​ കണ്ടെത്തി. 2010 മുതൽ 14 വരെ റാം ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ച്​ ആയിരുന്നു. വരും വർഷങ്ങളിൽ തെരഞ്ഞെടുപ്പിൽ ജയിച്ച്​ സർപഞ്ച്​ ആകുകയാണ്​ ലക്ഷ്യം. അതിനായി സെൻസിറ്റീവ്​ വിഷയങ്ങൾ അഭിപ്രായം രേഖപ്പെടുത്തി ജനശ്രദ്ധയാകർഷിക്കുകയാണ്​ ലക്ഷ്യം -പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bipin Rawatindian armymilitary chopper crashGujarat Man
News Summary - Gujarat Man Who Made Derogatory Remarks On General Bipin Rawat Arrested
Next Story