മോദി സർക്കാറിന് ഇസ്രായേലിനോട് അന്ധമായ ആരാധന -കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദി സർക്കാർ ഇസ്രായേലിനോട് അന്ധമായ ആരാധനയാണ് പുലർത്തുന്നതെന്ന് കോൺഗ്രസ്. ഇസ്രായേലിനോടുള്ള നിരുപാധിക പിന്തുണ മോദി പുനഃപരിശോധിക്കാൻ ഇടയില്ലെങ്കിലും ദേശീയ താൽപര്യത്തിൽ കൂടുതൽ സന്തുലിതമായ സമീപനം പുലർത്തേണ്ടത് ആവശ്യമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശനം നടത്തി തൊട്ടുപിന്നാലെയാണ് പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ നയതന്ത്രതലത്തിൽ കൂടുതൽ സ്വാധീനശേഷി നേടി. 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ വിജയകരമായി ഒറ്റപ്പെടുത്തിയ പാകിസ്താൻ മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സ്വാധീനം ശക്തിപ്പെടുത്തി. അവരുടെ ചൈനയോടുള്ള അടുപ്പം ശക്തി പ്രാപിക്കുന്നതും കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ വിദേശ നയത്തിന് വെല്ലുവിളിയാവുമെന്നും ജയ്റാം രമേശ് പറഞ്ഞു.
ഹുർമുസ് കടലിടുക്ക് നിയന്ത്രണങ്ങളില്ലാതെ തുറക്കുന്നത് ഇന്ത്യക്ക് വലിയ ആശ്വാസം നൽകുമെങ്കിലും അടിസ്ഥാന പ്രതിസന്ധികൾക്ക് പരിഹാരമാകില്ല. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങൾ യുദ്ധത്തിന് മുമ്പുതന്നെ തുടങ്ങിയതാണെന്നും മോദി സർക്കാറിന്റെ പരാജയങ്ങളാണ് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

