Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയാൽ ഓൺലൈനായി പരാതി നൽകാം; വെബ്‌സൈറ്റുമായി കോൺഗ്രസ്

text_fields
bookmark_border
sir
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടിക്കിടെ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും നീക്കം ചെയ്ത പേര് പുനഃസ്ഥാപിക്കുന്നതിന് പരാതി നൽകാനും സൗകര്യമൊരുക്കി കോൺഗ്രസ് വെബ്സൈറ്റ് ആരംഭിച്ചു. https://iamvoterakshak.in/ എന്ന വെബ്സൈറ്റാണ് ഇന്നലെ പാർട്ടി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

എസ്.ഐ.ആർ നടപടിയുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് നിരവധി പേരുകൾ നീക്കം ചെയ്യപ്പെടുന്നുവെന്ന ആശങ്കകൾക്കിടെയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. വോട്ടർമാർക്ക് സ്വന്തം പേര് പട്ടികയിൽ നിലവിലുണ്ടോയെന്ന് നേരിട്ട് പരിശോധിക്കാനും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതി സമർപ്പിക്കാനും വെബ്സൈറ്റിലൂടെ സാധിക്കും.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. വോട്ടവകാശം സംരക്ഷിക്കുന്നതിനും അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് അന്യായമായി ഒഴിവാക്കപ്പെടുന്നത് തടയുന്നതിനുമുള്ള പാർട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് വെബ്സൈറ്റ് ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.


പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ 'വോട്ട് രക്ഷകർ' എന്ന പേരിൽ രംഗത്തിറങ്ങും. സംസ്ഥാനത്തുടനീളമുള്ള ഓരോ പോളിങ് ബൂത്തിലും നേരിട്ടെത്തി വോട്ടർ പട്ടിക പരിശോധിക്കുകയാണ് ഇവരുടെ ചുമതല.

വോട്ടർ പട്ടികയിലെ തിരുത്തലുകളും പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പരാതികളും കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വോട്ടർമാർക്ക് സ്വന്തം പേരിന്റെ സ്ഥിതി പരിശോധിക്കാനും പരാതികൾ ഉന്നയിക്കാനും ഓൺലൈൻ സംവിധാനമൊരുക്കുന്നതിനൊപ്പം താഴെത്തട്ടിൽ നേരിട്ടുള്ള പരിശോധനയും ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.


വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമാണെന്നും അർഹരായ ഒരാൾക്കും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകേണ്ട സാഹചര്യമുണ്ടാകരുതെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ് ഈ പ്രചാരണവുമായി മുന്നോട്ടുപോകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Launches Website to Restore Votes
Next Story