Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് ആസ്ഥാന...

കോൺഗ്രസ് ആസ്ഥാന മന്ദിരം ഒഴിപ്പിക്കാൻ കേ​​​​ന്ദ്രസർക്കാർ നീക്കം; 28-നകം ഒഴിയാനാണ് നിർദേശം

text_fields
bookmark_border
Congress Asked To Vacate Iconic AICC HQ At 24, Akbar Road By March 28; Showdown Likely To Follow
cancel

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടം ഒഴിപ്പിക്കാൻ കേ​ന്ദ്രസർക്കാർ നീക്കം തുടങ്ങി. 48-വർഷമായി കോൺഗ്രസ് ഉപയോഗിച്ച് വരുന്ന ഓഫീസാണിത്.

ഈ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ നോട്ടിസ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ചതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു. റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

1978 മുതൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടമാണ് അക്ബർ റോഡിലുള്ളത്. ഈ മാസം 28-നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് കേ​ന്ദ്രസർക്കാർ നിർദ്ദേശം. എന്നാൽ, ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കൽ തടയാൻ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഐടിഒയ്ക്ക് സമീപമുള്ള ‘ഇന്ദിരാ ഭവൻ’ എന്ന പുതിയ ആസ്ഥാനത്തേക്ക് കുറച്ചുനാൾ മുന്‍പ് മാറിയിരുന്നെങ്കിലും അക്ബർ റോഡിലെ ഓഫിസ് ഒഴിഞ്ഞിരുന്നില്ല.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം, ഈ കെട്ടിടം ഏതെങ്കിലും മുതിർന്ന കോൺഗ്രസ് എംപിയുടെ പേരിൽ അനുവാദം നേടിയെടുക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്ന കെട്ടിടവും പാർട്ടിയുടെ പോഷക സംഘടനയ്ക്കായി കോൺഗ്രസിന്റെ പേരിലാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. എന്നാൽ, ബി.ജെ.പി നേതൃത്വത്തിന്റെ രാഷ്ട്രീയ പകപോക്കലാണ് ഇത്തരം നടപടികൾക്ക് പി​ന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akbar roadModi GovtRahul GandhiCongress
News Summary - Congress Asked To Vacate Iconic AICC HQ At 24, Akbar Road By March 28; Showdown Likely To Follow
Next Story