Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ മന്ത്രിസഭ...

തമിഴ്നാട്ടിൽ മന്ത്രിസഭ രൂപീകരിക്കാന്‍ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

text_fields
bookmark_border
തമിഴ്നാട്ടിൽ മന്ത്രിസഭ രൂപീകരിക്കാന്‍ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്
cancel

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെയെ പിന്തുണക്കാൻ കോൺഗ്രസ് പ്രമേയം പാസാക്കി. പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ഗവർണര്‍ക്ക് കൈമാറും. ഇടതു പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ ഇടതു നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ആവശ്യപ്പെട്ട് ടി.വി.കെ നൽകിയ കത്തിൽ ഗവർണർ ഇന്ന് തീരുമാനമെടുത്തേക്കും.

മെയ് 7ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ഉണ്ടാകുമെന്നാണ് സൂചന. വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്യും. കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യയിലേക്കെത്തിക്കാതെ സത്യപ്രതിഞ്ജക്ക് വിളിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 234 സീറ്റുകളിൽ 108 സീറ്റുകളിലാണ് ടി.വി.കെ വിജയിച്ചത്.

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയ് വിജയം നേടിയത്. കോൺഗ്രസ് ഉൾപ്പെടുന്ന ഡി.എം.കെ സഖ്യത്തിന് 73 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തിൽ ഞെട്ടലുണ്ടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamilnaduoath takingTVKCongress
News Summary - Congress announces support for TVK to form ministry in Tamil Nadu
Next Story