Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർബന്ധിത വോട്ടിങ്...

നിർബന്ധിത വോട്ടിങ് സാധ്യമല്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
നിർബന്ധിത വോട്ടിങ് സാധ്യമല്ലെന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വോ​ട്ടി​ങ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി.

ന​യ​രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്നും ജു​ഡീ​ഷ്യ​റി​ക്ക് അ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വോ​ട്ടി​ങ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും മ​നഃ​പൂ​ർ​വം വോ​ട്ട് ചെ​യ്യാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​യു​ന്ന​ത് ഉ​ൾ​പ്പെ​ടെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി. സ​മ്മ​ർ​ദ​ത്തി​ലൂ​ടെ​യ​ല്ല, ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ക​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, നി​ർ​ബ​ന്ധി​ത വോ​ട്ടി​ങ്ങി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ജോ​ലി​ത്തി​ര​ക്കു​മൂ​ലം പ​ല​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കാ​റി​ല്ലെ​ന്നും സാ​മ്പ​ത്തി​ക പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കും ദി​വ​സ വേ​ത​ന​ക്കാ​ർ​ക്കും വോ​ട്ടി​നേ​ക്കാ​ൾ പ്ര​ധാ​നം അ​വ​രു​ടെ തൊ​ഴി​ൽ ആ​യേ​ക്കാ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ട് ചെ​യ്യാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingCompulsoryelectionSupreme Court
News Summary - Supreme Court says compulsory voting is not possible
Next Story