Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡ്​​ സംഗീത സംവിധായകൻ ശ്രാവൺ റാ​േത്താഡ് അന്തരിച്ചു

text_fields
bookmark_border
Shravan Rathod
cancel

മുംബൈ: ബോളിവുഡിലെ ഹിറ്റ്​ സംഗീത സംവിധായക ജോടിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ റാ​േത്താഡ്​ അന്തരിച്ചു.​ കോവിഡ് ബാധിച്ചതിനെ തുടർന്ന്​ ഗുരുതരാവസ്ഥയിൽ മാഹിമിലെ എസ്​.എൽ റഹേജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 9.30 ഓടെയാണ്​ മരണം സ്ഥിരീകരിച്ചതെന്ന്​ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കോവിഡ്​ പോസിറ്റീവായിരുന്നു.

ബോളിവുഡിലെ വമ്പൻ ഹിറ്റായ 'ആഷിഖി'യുടെ വിജയത്തോടെയാണ്​ നദീം-ശ്രാവൺ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത്​ നിലയുറപ്പിച്ചത്​. ഗായകൻ കുമാർ സാനുവിന്‍റെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജൻ, ഫൂൽ ഔർ കാണ്ടെ, രാജാ ഹിന്ദുസ്​ഥാനി, ദിൽ ഹേ കി മാൻതാ നഹീ, ഹം ഹേ രഹി പ്യാർ കേ, സഡക്​, ദീവാന, പർദേസ്​, കസൂർ, രാസ്​, ബർസാത്​ തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങൾക്കാണ്​ നദീം-ശ്രാവൺ സംഗീതമൊരുക്കിയത്​. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവർ.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Composer Shravan Rathod passes away
Next Story