പെരുമാറ്റ ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമീഷന് പരാതി
text_fieldsന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി. സന്തോഷ് കുമാർ എം.പി ആണ് തെരഞ്ഞെടുപ്പ‌് കമീഷന് പരാതി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നും അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയില്‍ സന്തോഷ് കുമാർ ആവശ്യപ്പെട്ടു. ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് പ്രധാനമന്ത്രി എങ്ങനെയാണ് പ്രസംഗം നടത്തിയെന്ന് അദ്ദേഹം ചോദിച്ചു. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും നാടകത്തിന്റെ അവസാനമാണ് പ്രസംഗമെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയും രെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട ലംഘനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്നും അനിൽ അക്കര പറഞ്ഞു.
വനിത സംവരണ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിലൂടെ രാജ്യത്തിന്റെ പുരോഗതിക്കും വികസന പ്രവർത്തനങ്ങൾക്കും പ്രതിപക്ഷം ബോധപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മോദി പറഞ്ഞത്. പ്രതിപക്ഷം സ്ത്രീശാക്തീകരണത്തിന് എതിരാണെന്ന സൂചനകൾ അദ്ദേഹം നൽകി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ ദുർബലപ്പെടുത്താൻ പ്രതിപക്ഷം രാഷ്ട്രീയ ഗൂഢാലോചനകൾ നടത്തുന്നുവെന്നും രാജ്യത്തിന്റെ പൊതുവായ താൽപര്യങ്ങളേക്കാൾ സ്വന്തം രാഷ്ട്രീയ ലാഭത്തിനാണ് അവർ മുൻഗണന നൽകുന്നതെന്നും മോദി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

