Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ പ്രതിഷേധക്കടൽ; ശിവാജി പാർക്കിൽ പാറ്റകളിറങ്ങിയത് ഗ്യാനേഷ് കുമാറിന്‍റെ രാജിക്ക്

text_fields
bookmark_border
Protesters gathered at Shivaji Park in Mumbai during CJP demonstration against CEC Gyanesh Kumar
cancel

മുംബൈ: കടുത്ത ചൂടും പൊലീസ് ഉപരോധവും മറികടന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി. സി.ജെ.പിയുടെ ആഹ്വാനപ്രകാരം മുംബൈയിലെ ശിവാജി പാർക്കിൽ പതിനായിരത്തോളം പേരാണ് തടിച്ചുകൂടിയത്.

പാട്ടുകളും വിപ്ലവ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ, അംബേദ്കർ-ഗാന്ധിയൻ ആശയങ്ങളും സിനിമ ഡയലോഗുകളും ചേർത്തുണ്ടാക്കിയ പ്ലക്കാർഡുകളും മീമുകളും ഉയർത്തിപ്പിടിച്ചാണ് റാലി സംഘടിപ്പിച്ചത്. ദേശീയ പതാകയും പ്ലക്കാർഡുകളുമേന്തി എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകളിലെ പ്രവർത്തകർ സമരത്തിൽ അണിനിരന്നു. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അഹിംസയെക്കുറിച്ചുള്ള സന്ദേശങ്ങളും അംബേദ്കറുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.

സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അപാകതകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലെ (SIR) ആശങ്കകളും പ്രക്ഷോഭകർ ഉന്നയിച്ചു. മഹാത്മാഗാന്ധിയുടെ പേരമകനും സാമൂഹിക പ്രവർത്തകനുമായ തുഷാർ ഗാന്ധി, പ്രമുഖ ചലച്ചിത്ര താരങ്ങളായ നസീറുദ്ദീൻ ഷാ, ഷബാന ആസ്മി, സംഗീത സംവിധായകൻ വിശാൽ ദാദ്‌‌ലാനി തുടങ്ങിയ പ്രമുഖർ സമരത്തിന് പിന്തുണയുമായി എത്തിയത് പ്രതിഷേധത്തിന്റെ ആവേശം കൂട്ടി. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും ഇത്രയധികം യുവാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തത് പ്രതീക്ഷ നൽകുന്നതാണെന്നും ഷബാന ആസ്മി പ്രതികരിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് പരിപാടി സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cockroach Janta Party Holds Massive Protest at Shivaji Park Seeking CEC Gyanesh Kumar's Resignation
Next Story