Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ സി.എൻ.ജി വില...

ഡൽഹിയിൽ സി.എൻ.ജി വില കൂട്ടി; ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ്യാ​സ് കാ​ർ​ഗോ നീ​ക്ക​ങ്ങ​ളി​ലെ ത​ട​സ്സം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ർ​ധ​

text_fields
bookmark_border
ഡൽഹിയിൽ സി.എൻ.ജി  വില കൂട്ടി; ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ്യാ​സ് കാ​ർ​ഗോ നീ​ക്ക​ങ്ങ​ളി​ലെ ത​ട​സ്സം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ർ​ധ​
cancel

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ൽ.‌​എ​ൻ.‌​ജി വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി, ഡ​ൽ​ഹി​യി​ലും സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലും സി.‌​എ​ൻ‌.​ജി ഇ​ന്ധ​ന വി​ല കി​ലോ​ഗ്രാ​മി​ന് 3.89 രൂ​പ കൂ​ട്ടി. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ്യാ​സ് കാ​ർ​ഗോ നീ​ക്ക​ങ്ങ​ളി​ലെ ത​ട​സ്സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ർ​ധ​ന​​വെ​ന്ന് ഇ​ന്ദ്ര​പ്ര​സ്ഥ ഗ്യാ​സ് ലി​മി​റ്റ​ഡ് (ഐ.​ജി.​എ​ൽ) അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ കി​ലോ​ഗ്രാ​മി​ന് 83.09 രൂ​പ​യി​ൽ​നി​ന്ന് 86.98 രൂ​പ​യാ​യി ഉ​യ​ർ​ത്തി. ഈ ​വ​ർ​ഷം കി​ലോ​ഗ്രാ​മി​ന് ഏ​ക​ദേ​ശം 10 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. മേ​യ് മാ​സ​ത്തി​ൽ നാ​ല് ത​വ​ണ​യാ​യി കി​ലോ​ഗ്രാ​മി​ന് ആ​റു രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

നോ​യ്ഡ, ഗാ​സി​യാ​ബാ​ദ് തു​ട​ങ്ങി​യ അ​യ​ൽ ന​ഗ​ര​ങ്ങ​ളി​ലും വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. നോ​യ്ഡ​യി​ൽ കി​ലോ​ക്ക് 95.59 രൂ​പ​യും ഗാ​സി​യാ​ബാ​ദി​ൽ 95.59 രൂ​പ​യും ഗു​രു​ഗ്രാ​മി​ൽ 92.01 രൂ​പ​യു​മാ​ണ് വി​ല. പൈ​പ്പ് വ​ഴി​യു​ള്ള പാ​ച​ക പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. പ്ര​കൃ​തി​വാ​ത​കം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സി.​എ​ൻ.​ജി വി​ല​ക​ളി​ലൊ​ന്നാ​ണ് ഡ​ൽ​ഹി​യി​ലു​ള്ള​തെ​ന്ന് ഐ.​ജി.​എ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricecngStrait of HormuzDelhi
News Summary - CNG Prices Hiked in Delhi; Increase Takes Into Account Disruptions to Gas Cargo Movement Through the Strait of Hormuz
Next Story