Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റൊട്ടി മാവിൽ തുപ്പി പാചകം; തൊഴിലാളികളും ഹോട്ടലുടമയും അറസ്റ്റിൽ

text_fields
bookmark_border
Spitting On Rotis
cancel

ന്യൂഡൽഹി: ഹോട്ടലിൽ റൊട്ടി തയാറാക്കു​ന്നതിനിടെ മാവിൽ തുപ്പിയശേഷം പാചകം ചെയ്​ത രണ്ട​ുപേർ അറസ്​റ്റിൽ. ഒരാൾ റൊട്ടി പരത്തുന്നതും മറ്റൊരാൾ റൊട്ടിയിൽ തുപ്പിയ ശേഷം അടുപ്പിലേക്ക്​ വെക്കുന്നതുമായ വിഡിയോ പുറത്തുവന്നതോടെയാണ്​ അറസ്റ്റ്​.

​ഹോട്ടലിലെ തൊഴിലാളികളായ ഇബ്രാഹിം, സബി അൻവർ എന്നിവരാണ്​ അറസ്റ്റിലായത്​. വിഡിയോ സമൂഹമധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ ​െപാലീസ്​ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന്​ ഡൽഹി ഖ്യാല ​പ്രദേശത്തെ ചാന്ദ്​ ഹോട്ടലിലേതാണ്​ ദൃശ്യങ്ങളെന്ന്​ ​െപാലീസിന്​ വ്യക്തമായി. പിന്നീട്​​ വിഡിയോയിൽ കാണുന്ന ഇബ്രാഹിമിനെയും സബി അൻവറിനെയും അറസ്റ്റ്​ ചെയ്യുകയായിരുന്നു. ബിഹാർ കിഷൻഗഞ്ച്​ ​സ്വദേശികളാണ്​ ഇരുവരും. സംഭവത്തിൽ ഹോട്ടൽ ഉടമക്കെതിരെയും ​െപാലീസ്​ കേസെടുത്തു. അനുമതിയില്ലാതെ ഭക്ഷണശാല നടത്തിയതിനാണ്​ കേസ്​.

നേരത്തേ ഉത്തർപ്രദേശിൽനിന്ന്​ സമാന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മീററ്റിൽ വിവാഹ ചടങ്ങിനിടെ പാചകക്കാരൻ റൊട്ടിയിൽ തുപ്പിയ ശേഷം പാചകം ചെയ്യുന്നതായിരുന്നു വിഡിയോ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Clip Shows One Of Them Spitting On Rotis At Delhi Hotel Two Arrested
Next Story