യു.പി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ മുേന്നറ്റം. 16 കോര്‍പറേഷനുകളില്‍ 14ഉം ബി.ജെ.പി നേടി. രണ്ട് കോർപറേഷനുകൾ ബി.എസ്.പിക്ക് ലഭിച്ചു. അലീഗഢ്, മീറത്ത് കോർപറേഷനുകളാണ് ബി.എസ്.പിക്ക് കിട്ടിയത്. 16 മുനിസിപ്പല്‍ കോർപറേഷനുകള്‍, 198 മുനിസിപ്പല്‍ കൗണ്‍സിലുകൾ, 438 നഗര്‍ പഞ്ചായത്തുകള്‍ എന്നീ സ്ഥാപനങ്ങളിലേക്കാണ് നവംബർ 22, 26, 29 തീയതികളിൽ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്.
യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നതിനാൽ അതിപ്രാധാന്യം കൽപിച്ചായിരുന്നു ബി.ജെ.പി പ്രചാരണം. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും ബി.ജെ.പിക്ക് മുന്നേറ്റം നടത്താനായി. ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ കൂട്ട ശിശുമരണം, േയാഗി സർക്കാറിെൻറ നയങ്ങൾ എന്നിവക്കെതിരെയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം.
വിജയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും ബി.ജെ.പി പ്രവർത്തകർക്കും ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും അമിത് ഷായുടെ നേതൃപാടവുമാണ് ഇത്രയും വലിയ വിജയത്തിന് പിന്നിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശ് ഫലം വ്യക്തമാക്കുന്നത് ജി.എസ്.ടിയെ ജനങ്ങൾ അംഗീകരിച്ചതാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. 2012ൽ 13 കോർപറേഷനുകളിൽ 11ഉം ബി.ജെ.പിക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
