Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാണകത്തിൽ നിന്ന്​...

ചാണകത്തിൽ നിന്ന്​ വൈദ്യുതി;​ പദ്ധതിക്ക്​ തുടക്കം കുറിച്ച്​ ഛത്തിസ്​ഗഢ്​

text_fields
bookmark_border
cow dung
cancel
camera_alt

representational image

റായ്​പൂർ: ചാണകത്തിൽ നിന്ന്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി ഛത്തീസ്​ഗഢ്​ സർക്കാർ. സംസ്​ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും വ്യവസായ പാർക്കുകളിലും നൂതന പദ്ധതിയിലൂടെ വെളിച്ചം പകരാനാനാണ്​ സർക്കാർ പദ്ധതിയിടുന്നത്​.

മുഖ്യമന്ത്രി ഭൂപേഷ്​ ബാഘേലാണ് ശനിയാഴ്ച​ ​മൂന്ന്​ ജില്ലകളിൽ 'ഗോബാർ ബിജ്​ലി ഉദ്​പാദൻ' പദ്ധതിക്ക്​ തുടക്കം കുറിച്ചത്​. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബെമേതാര ജില്ലയിലെ സ്കൂളിൽ സംഘടിപ്പിച്ച കിസാൻ സമ്മേളനത്തിലായിരുന്നു ഉദ്​ഘാടനം.

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 'ഗ്രാമ സ്വരാജ്' ദർശനം തിരിച്ചറിഞ്ഞ് ഗ്രാമങ്ങളെ സ്വയം പിന്തുണക്കാനുള്ള ശ്രമത്തിലാണ് സംസ്​ഥാന സർക്കാരെന്ന് ബാഘേൽ പറഞ്ഞു. ചാണകത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന്​ ആവശ്യമായ എല്ലാ തയാറെടുപ്പുകളും സംസ്ഥാനത്ത് പൂർത്തിയായതായി അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.

ജൈവ വളം നിർമാണത്തിനൊപ്പം ചാണകത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ഗൗദാൻ സമിതികളുടെയും വനിതാ സ്വയം സഹായ സംഘങ്ങളുടെയും വരുമാനം ഇരട്ടിയാക്കുമെന്നാണ്​ സർക്കാർ കരുതുന്നത്​. സുരാജി ഗാവോൻ യോജനക്ക്​ കീഴിൽ സംസ്​ഥാനത്തെ 6000 ഗ്രാമങ്ങളിൽ ഗ്രാമീണ വ്യവസായ പാർക്കുകൾക്ക്​ സമാനമായ രീതിയിൽ ഗോശാലകൾ സ്​ഥാപിച്ചിരുന്നു.

ദുർഗ് ജില്ലയിലെ സിക്കോള ഗൗതൻ, റായ്പൂർ ജില്ലയിലെ ബഞ്ചരോദ ഗൗതൻ, ബെമെതാര ജില്ലയിലെ ആദർശ് ഗൗതൻ രാഖി എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. ഒരു യൂനിറ്റ് ചാണകം കൊണ്ട്​ 85 ക്യുബിക് മീറ്റർ വാതകം ഉൽപാദിപ്പിക്കാനാകും. ഒരു ക്യുബിക്​ മീറ്റർ വഴി 1.8 കിലോ വാട്ട്​ വൈദ്യുതി ഉത്പാദിപ്പിക്കും. ഒരു യൂനിറ്റ്​ വഴി 153 കിലോ വാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ഗൗതനുകളിൽ സ്​ഥാപിച്ച ബയോഗ്യാസ്​ പ്ലാന്‍റുകളിൽ നിന്ന്​ 460 കിലോ വാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow DungChhattisgarh govtelectricity
News Summary - Chhattisgarh govt launches project to generate electricity using cow dung
Next Story