Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 രൂപക്ക് ബിരിയാണി;...

10 രൂപക്ക് ബിരിയാണി; സാമൂഹിക അകലം മറന്ന് തിരക്കായതോടെ ഉടമ അറസ്റ്റില്‍

text_fields
bookmark_border
10 രൂപക്ക് ബിരിയാണി; സാമൂഹിക അകലം മറന്ന് തിരക്കായതോടെ ഉടമ അറസ്റ്റില്‍
cancel

വിരുധുനഗര്‍: പുതുതായി തുറന്ന കടയില്‍ 10 രൂപക്ക് ബിരിയാണിയെന്ന് പരസ്യം ചെയ്ത ഉടമ സാമൂഹിക അകലം മറന്ന് ആള് കൂടിയതോടെ കുരുക്കിലായി. തമിഴ്‌നാട്ടിലെ അറുപ്പുകോട്ടൈയിലുണ്ടായ സംഭവത്തില്‍ 29കാരനായ കടയുടമ സഹീര്‍ ഹുസൈന്‍ അറസ്റ്റിലായി.

ഞായറാഴ്ച രാവിലെ 11 മുതല്‍ ഒരു മണി വരെ തന്റെ കടയില്‍നിന്ന് ബിരിയാണി 10 രൂപക്ക് നല്‍കുമെന്നായിരുന്നു ഓഫര്‍. പരസ്യം കണ്ട് സമയത്തിന് തന്നെ ആളുകള്‍ തടിച്ചുകൂടി. തിരക്ക് കൂടി ട്രാഫിക് ബ്ലോക്ക് വരെ ആയി.

ഇതോടെ പൊലീസ് സ്ഥലത്തെത്തി കടയുടമയെ കസ്റ്റഡിയിലെടുക്കുകയും തിരക്ക് നിയന്ത്രിക്കുകയും ചെയ്തു. തയാറാക്കിയ 2500 ബിരിയാണി പൊതികളില്‍ 500 എണ്ണം ഇതിനോടകം വിറ്റിരുന്നു. ബാക്കി ബിരിയാണി പൊതികള്‍ പൊലീസ് അശരണര്‍ക്ക് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.indin

Show Full Article
TAGS:Covid 19 Biriyani Tamil Nadu 
Next Story