Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം കാണിച്ചു; തുറന്നുപറഞ്ഞ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്‍റെ ഓർമ്മക്കുറിപ്പ്

text_fields
bookmark_border
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സർക്കാരിനോട്  അമിത വിധേയത്വം കാണിച്ചു; തുറന്നുപറഞ്ഞ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്‍റെ ഓർമ്മക്കുറിപ്പ്
cancel

ന്യൂഡൽഹി: ചീഫ് ജസ്റ്റിസായിരുന്ന ഡി. വൈ. ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചിരുന്നുവെന്നാണ് കൗൾ തന്റെ ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കുന്നത്. കൊളീജിയം യോഗം ചേരുംമുമ്പ് ചന്ദ്രചൂഡ് സർക്കാരിന്റെ സമ്മതം തേടുമായിരുന്നുവെന്ന് കൗൾ പറഞ്ഞു. ഒരിക്കൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ജഡ്ജി സ്ഥാനാർത്ഥിയുടെ ജാതിയെക്കുറിച്ച് സർക്കാർ വിചിത്രമായ സംശയം ഉന്നയിച്ചു. ഡി. വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നടത്തിയ പല നിയമനങ്ങളിലും സർക്കാരിൽ നിന്ന് മുൻകൂർ അനുമതി തേടിയതിൽ തനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഒരിക്കൽ "മുറിയിൽ നിന്ന് ഇറങ്ങിപ്പോവുകയും" ചെയ്തിരുന്നുവെന്ന് ഓർമ്മക്കുറിപ്പിൽ പറയുന്നു.

സർക്കാർ ബഹുമാനിക്കുന്നത് നട്ടെല്ലുള്ള ജഡ്ജിമാരെയാണ് എന്നും ഓർമ്മക്കുറിപ്പിൽ തുറന്നടിക്കുന്നു. സ്വാഭാവികമായും കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തോട് എങ്ങനെ ഇടപെടണം എന്ന വിഷയം, വലിയ "അസ്വാരസ്യങ്ങൾക്ക്" കാരണമായിരുന്നു എന്നും കൗൾ വ്യക്തമാക്കുന്നു. ഈ മാസാവസാനം പുറത്തിറക്കുന്ന 'വിത്തൗട്ട് ഫിയർ ഓർ ഫേവർ' (Without Fear or Favour) എന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

കൊളീജിയവും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നേരത്തെ തന്നെ രൂക്ഷമായിരുന്നു. ഒരു ഘട്ടത്തിൽ കേന്ദ്രസർക്കാരും സുപ്രീം കോടതിയുമായുള്ള വലിയ തർക്കത്തിലേക്കും ഇത് നയിച്ചിരുന്നു. ഈ വിഷയത്തിൽ അന്ന് കൗൾ സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധേയമായിരുന്നു.

വിനായക ചതുർത്ഥി പൂജയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വീട്ടിലെത്തി പൂജയിൽ പങ്കെടുത്തത് വിവാദമായിരുന്നു. സർക്കാരിനെതിരായ കേസുകൾ കോടതി പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു ഈ സന്ദർശനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chandrachud was too deferential: Former SC judge Justice Kaul’s memoir reveals quiet rift with then CJI
Next Story