Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശേഖരിക്കുന്ന വിവരങ്ങൾ...

ശേഖരിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കാൻ കഴിയില്ല: ജാതി സെൻസസിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി വിദഗ്ദ്ധർ; നിയമപരവും രീതിശാസ്ത്രപരവുമായ പരിഷ്കാരങ്ങൾ അനിവാര്യമെന്ന്

text_fields
bookmark_border
ശേഖരിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കാൻ കഴിയില്ല: ജാതി സെൻസസിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി വിദഗ്ദ്ധർ; നിയമപരവും രീതിശാസ്ത്രപരവുമായ പരിഷ്കാരങ്ങൾ അനിവാര്യമെന്ന്
cancel

ന്യൂഡൽഹി: ജാതി സെൻസസ് ഇന്ത്യയിൽ നടപ്പാക്ക​ണമെന്ന നിരന്തര ആവശ്യം ഉയർന്നുവരുന്നതിനിടെ, സെൻസസിലെ വെല്ലുവിളികളും പ്രശ്നങ്ങളും ഉയർത്തികാണിച്ച് വിദഗ്ധർ. ജാതി സെൻസസിൽ ശേഖരിക്കുന്ന ഡാറ്റയുമായി ബന്ധപ്പെട്ടുള്ള എതിർപ്പുകൾക്കും തിരുത്തലുകൾക്കും ഒരു സാധ്യതയും ഇല്ല എന്നതാണ് അതിലൊന്ന്. മറ്റൊന്ന്, സെൻസസ് നിയമം വ്യക്തിഗത വിശദാംശങ്ങളിൽ രഹസ്യസ്വഭാവം നിർബന്ധമാക്കുകയും അവ പാലിക്കാത്തതിന് ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

സെൻസസ് നിയമപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ ഒരു പൊതു വേദിയിലും പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗ്രാമവികസന മന്ത്രിയുമായ ജയറാം രമേശ് പറഞ്ഞു. ‘ശേഖരിക്കുന്ന വ്യക്തിഗത ഡാറ്റ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കില്ല. എണ്ണുന്നവർ എന്ത് ഡാറ്റ ശേഖരിക്കുന്നുവോ അത് അന്തിമമായിരിക്കും’ -രമേശ് പറഞ്ഞു.

സെൻസസ് സമയത്ത് സാമൂഹികവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്തിനും ആവശ്യമായ ഡാറ്റ ആധികാരികമാക്കുന്നതിനും സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്ന് പട്നയിലെ എ.എൻ. സിൻഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിന്റെ മുൻ ഡയറക്ടറുമായ പ്രൊഫ. സുനിൽ റേ പറഞ്ഞു.

‘പ്രക്രിയക്കിടെ ഡാറ്റ ശുദ്ധീകരണത്തിന് ഒരു സംവിധാനം ഉണ്ടായിരിക്കണം. ഏതൊരു സർവേയുടെയും സത്ത അതിന്റെ രീതിയാണ്. കൃത്യമായ ഡാറ്റ ലഭിക്കുന്നതിന് ശക്തമായ ഒരു രീതിശാസ്ത്ര പ്രക്രിയ പ്രധാനമാണ്. ഗ്രാമ സർപഞ്ചിന്റെയോ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ അടിസ്ഥാന തലങ്ങളിൽ ചില പ്രാമാണീകരണം ഉണ്ടായിരിക്കണം. പ്രാമാണീകരണം ഇല്ലാതെ വന്നാൽ, ഡാറ്റ ശേഖരണത്തിലും ഫീൽഡ് ഡാറ്റയിൽ തെറ്റായ റിപ്പോർട്ട് ചെയ്യലിലും ധാരാളം സാധ്യതകൾ ഉണ്ടാകും’ -റേ പറഞ്ഞു.

പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് സർക്കാർ ഈ വശത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് റേ പറഞ്ഞു. ‘ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല. സെൻസസിന്റെ മൊത്തത്തിലുള്ള സമയപരിധിയിൽ ചേർക്കാതെ തന്നെ കുറച്ച് ഘട്ടങ്ങൾ ഉൾപ്പെടുത്താം. ഇത് ഡാറ്റയിലെ തെറ്റുകൾ കുറക്കുകയും കൂടുതൽ ഉപയോഗപ്രദമാക്കുകയും ചെയ്യും’ - അദ്ദേഹം പറഞ്ഞു.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മൊത്തത്തിലുള്ള ഡാറ്റയാണ് സെൻസസ് ശേഖരിക്കുകയെന്നും ആ വിഭാഗങ്ങളിലെ ജാതി തിരിച്ചുള്ള ഡാറ്റയല്ലെന്നും റേ പറഞ്ഞു. വേർതിരിച്ച തലത്തിൽ ശേഖരിക്കുന്ന പട്ടികജാതി ഡാറ്റ മാക്രോ തലത്തിൽ സമാഹരിച്ചുകഴിഞ്ഞാൽ അത് ആസൂത്രണത്തിനുള്ള മികച്ച ചിത്രം നൽകും. വിവിധ ജാതികളെക്കുറിച്ച് നമ്മൾ ശ്രദ്ധിക്കണം. മികച്ച ആസൂത്രണത്തിനായി ബ്ലോക്ക് തലത്തിൽ ഡാറ്റ ലഭ്യമാക്കണം -റേ പറഞ്ഞു.

സെൻസസ് നടത്തുമ്പോൾ ജാതി പരിശോധന ബുദ്ധിമുട്ടായിരിക്കുമെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമീഷന്റെ മുൻ ആക്ടിങ് ചെയർപേഴ്‌സൺ പി.സി. മോഹനൻ പറഞ്ഞു. മതത്തിനോ പട്ടികജാതി/പട്ടികവർഗത്തിനോ ഡാറ്റയുടെ പരിശോധന നടത്തുന്നില്ല. റിപ്പോർട്ട് ചെയ്ത ജാതിയും മതവും ജാതികളുടെയും മതങ്ങളുടെയും പട്ടികയിലുള്ളവയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് എണ്ണൽക്കാർക്ക് മാത്രമേ പരിശോധിക്കാൻ കഴിയൂ. മുൻകൂട്ടി ജാതികളുടെ ഒരു ലിസ്റ്റ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് പ്രവർത്തനപരമായി ബുദ്ധിമുട്ടായിരിക്കുമെന്നും മോഹനൻ പറഞ്ഞു.

ആധികാരികതക്കായി ഡാറ്റ പങ്കിടുന്നത് സുഗമമാക്കുന്നതിന് നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് നിയമത്തിൽ ഉചിതമായ ഭേദഗതികൾ വരുത്തണമെന്ന് വിദഗ്ദ്ധർ നിർദേശിച്ചു. സെൻസസ് പ്രക്രിയയിൽ രാജ്യത്തെ ജനസംഖ്യയുടെ സാമൂഹിക, ജനസംഖ്യാ, സാമ്പത്തിക ഡാറ്റ ശേഖരിക്കുക, സമാഹരിക്കുക, വിശകലനം ചെയ്യുക, പ്രചരിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു.

2011-12ൽ, യു.പി.എ സർക്കാർ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് നടത്തി. പക്ഷേ, അത് സെൻസസ് നിയമത്തിന് കീഴിലായിരുന്നില്ല. ശേഖരിച്ച വ്യക്തിഗത വീടുകളുടെ സാമ്പത്തിക ഡാറ്റ ഗ്രാമപഞ്ചായത്തുകളിൽ പ്രദർശിപ്പിച്ച് തദ്ദേശവാസികളിൽ നിന്ന് പ്രതലകരണം തേടി. എൻ.ഡി.എ സർക്കാർ സാമ്പത്തിക ഡാറ്റ പുറത്തുവി​ട്ടെങ്കിലും ജാതി സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surveydatasocial scienceCaste Census
News Summary - Caste census niggle: Experts flag data verification challenges, urge legal, methodological reforms
Next Story