Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനത്ത മഴയിൽ നടുറോഡിൽ...

കനത്ത മഴയിൽ നടുറോഡിൽ രൂപപ്പെട്ട ഗർത്തം കാറിനെ 'വിഴുങ്ങി' -VIDEO

text_fields
bookmark_border
delhi cae swaallowed
cancel
camera_alt

ചി​ത്രം: ANI

ന്യൂഡൽഹി: വണ്ടി ഓടിച്ച്​ കൊണ്ടിരിക്കേ നടുറോഡിൽ ഒരു ഗർത്തം രൂപപ്പെട്ട്​ നമ്മൾ ഓടിച്ച കാറിനെ വിഴുങ്ങിയാലോ?. കഥയൊന്നുമല്ല, സംഭവം നടന്നതാണ്​. തിങ്കളാഴ്​ച രാജ്യ തലസ്​ഥാനത്തെ ദ്വാരകയിലാണ്​ റോഡിന്​ നടുവിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക്​ കാർ വീണത്​.

കഴിഞ്ഞ ദിവസം മു​ംബൈയിലും സമാനമായ സംഭവം നടന്നിരുന്നു. എന്നാൽ പാർക്ക്​ ചെയ്​ത വാഹനം കോൺക്രീറ്റ്​ പാളി തകർന്ന്​ കിണറ്റിലേക്കായിരുന്നു താഴ്​ന്നിറങ്ങിയത്​.

കനത്ത മഴയെ തുടർന്നാണ്​ ദ്വാരക സെക്​ടർ 18ൽ റോഡ്​ തകർന്ന്​ വലിയ ഗർത്തം രൂപപ്പെട്ടത്​. അപകടം നടക്കുന്ന സമയത്ത്​ ഡ്രൈവർ അശ്വിനി​ മാത്രമാണ്​ ഹ്യൂണ്ടായ്​ ഐ 10 കാറിൽ ഉണ്ടായിരുന്നത്​. സുഹൃത്തിന്‍റെ ഓഫീസിൽ നിന്ന്​ മടങ്ങി വരുന്ന വഴിയാണ്​ റോഡ്​ തകർന്ന്​ കുടുങ്ങിയതെന്ന്​ അശ്വിനി പറഞ്ഞു. ​ അപകടത്തിൽ അശ്വിനിക്ക്​ പരിക്കില്ല.


അപകടമറിഞ്ഞ ശേഷം​ പ്രദേശത്ത്​ വലിയ ആൾകൂട്ടമായിരുന്നു. പൊലീസ്​ എത്തിയ ശേഷം ക്രെയിനിന്‍റെ സഹായ​ത്തോടെ കാർ ഉയർത്തി.


ഞായറാഴ്ച മുംബൈയിലെ ഖട്​കൂപറിലെ ഹൗസിങ്​ സൊസൈറ്റിയുടെ പാർക്കിങ്​ സ്​ഥലത്ത്​ നിർത്തിയിട്ട കാറാണ്​ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്​ താഴ്​ന്നത്​. വാഹനയുടമ ചിത്രീകരിച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


പാർക്കിങ്​ പ്രദേശത്ത്​ കിണറിന്​ മുകളിലുണ്ടായിരുന്ന കോൺക്രീറ്റ്​ ചെയ്​ത ഭാഗം കനത്ത മഴയിൽ തകർന്ന്​ പോകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy raindelhicar accidentsinkhole
News Summary - Car swallowed by sinkhole caused by heavy rains in Delhi
Next Story