Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ റദ്ദാക്കിയ ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചു

text_fields
bookmark_border
ഡൽഹിയിൽ റദ്ദാക്കിയ ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചു
cancel

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയ എല്ലാ ട്രെയിൻ സർവിസുകളും സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. ഒക്ടോബർ 10ന് പുലർച്ചെ 4 മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിരുന്നു.

ഒക്ടോബർ 9ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം പുറപ്പെടുന്നതും, നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഈ രണ്ട് സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടതുമായ ട്രെയിനുകൾക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, ഇൻഡോറിനും ഡൽഹിക്കുമിടയിൽ സർവിസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി രത്ലം ഡിവിഷൻ പബ്ലിക് റേഷൻ ഓഫീസർ മുകേഷ് കുമാർ അറിയിച്ചു. ശനിയാഴ്ച രാജധാനി എക്സ്പ്രസ്, ആഗസ്റ്റ് ക്രാന്തി എക്സ്പ്രസ് എന്നിവ അഞ്ച് മണിക്കൂർ വൈകിയാണ് സർവിസ് നടത്തിയത്.

ഇൻഡോർ മേഖലയിൽ മൂന്ന് ട്രെയിനുകൾ—ട്രെയിൻ നമ്പർ 20155 (ഡോ. അംബേദ്കർ നഗർ–ഇൻഡോർ), 09309 (ഇൻഡോർ–ന്യൂഡൽഹി സ്പെഷ്യൽ), 12415 (ഇൻഡോർ–ന്യൂഡൽഹി എക്സ്പ്രസ്)—എന്നിവ റദ്ദാക്കിയിട്ടുണ്ട്. പ്രവർത്തനപരമായ കാരണങ്ങളാൽ ഒക്ടോബർ 9ലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (മുംബൈ)-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (ട്രെയിൻ നമ്പർ 22221) റദ്ദാക്കുന്നതായി വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഭോപ്പാൽ ഡിവിഷനും അറിയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cancelled train services in Delhi resume
Next Story