
ഡൽഹി മദൻപുർ ഖാദിരിയിൽ കൈയേറ്റം ആരോപിച്ച് വീടുകൾ ഇടിച്ചുനിരത്തുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്തു നീക്കുന്ന പൊലീസ്
ഡൽഹിയിൽ ഇടിച്ചുനിരത്തൽ തുടരുന്നു
text_fieldsന്യൂഡൽഹി: അനധികൃത കൈയേറ്റം ആരോപിച്ചുള്ള ഇടിച്ചുനിരത്തൽ ഡൽഹിയിൽ തുടരുന്നു. ശാഹീൻബാഗിന് സമീപം ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന മദൻപൂർ ഖാദിരിയിലാണ് വ്യാഴാഴ്ച സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മണ്ണുമാന്തിയുമായി എത്തിയത്. നടപടിക്കെതിരെ പ്രതിഷേധിച്ച പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
ആം ആദ്മി പാർട്ടി ഓഖ്ല എം.എൽ.എ അമാനത്തുല്ല ഖാനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് കൈയേറ്റമുണ്ടായിട്ടില്ലെന്നും പാവങ്ങളുടെ വീടുകൾ തകർക്കുകയാണെന്നും അമാനത്തുല്ല ഖാൻ പറഞ്ഞു.
കഴിഞ്ഞദിവസം ശാഹീൻബാഗിൽ ഇടിച്ചുനിരത്തൽ ജനം തെരുവിലിറങ്ങി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സമീപപ്രദേശമായ മദൻപൂർ ഖാദിരിയിൽ ഇടിച്ചുനിരത്തുന്നത്. ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തലിനെതിരെയുള്ള സ്റ്റേ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു വരെ തുടരും.
വിദ്വേഷത്തിന്‍റെ ബുൾഡോസർ തലസ്ഥാനത്ത് ഓടാൻ പാർട്ടി അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് പഞ്ഞു. എന്തുകൊണ്ടാണ് സമ്പന്നരുടെ ഫാം ഹൗസുകൾക്കെതിരെ സമാനമായ നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
