Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹവാഗ്​ദാനം നൽകി...

വിവാഹവാഗ്​ദാനം നൽകി ഡൽഹിയിൽ യുവതിയെ ഫേസ്​ബുക്ക്​ സുഹൃത്തും സഹോദരനുമടക്കം 25 പേർ കൂട്ട ബലാൽസംഗം ചെയ്​തു

text_fields
bookmark_border
വിവാഹവാഗ്​ദാനം നൽകി ഡൽഹിയിൽ യുവതിയെ ഫേസ്​ബുക്ക്​ സുഹൃത്തും സഹോദരനുമടക്കം 25 പേർ കൂട്ട ബലാൽസംഗം ചെയ്​തു
cancel

ഗുരുഗ്രാം: വിവാഹ വാഗ്​ദാനം നൽകി യുവതിയെ ഫേസ്​ബുക്ക്​ ഫ്രണ്ടും സഹോദരനുമടക്കം 25 പേർ ചേർന്ന്​ കൂട്ട ബലാൽസംഗം ചെയ്​തു. കോവിഡ്​ വ്യാപകമായി പടരുന്നതിനിടയിൽ മെയ്​ 3 നാണ്​ തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊടുംക്രൂരത നടന്നത്​. സംഭവം നടന്ന്​ ഒമ്പത്​ ദിവസത്തിന്​ ശേഷമാണ്​ യുവതിക്ക്​ പൊലീസിൽ പരാതി നൽകാൻ പോലും കഴിഞ്ഞത്​.

നാല് വർഷമായി ദില്ലിയിൽ വീട്ട്​ ജോലിക്കാരിയായി സേവനമനുഷ്​ഠിക്കുന്ന യുവതി കഴിഞ്ഞ ജനുവരിയിലാണ്​ സാഗർ എന്നയാളെ ഫേസ്​ബുക്ക്​ വഴി പരിചയപ്പെടുന്നത്​. പരസ്​പരം മൊബൈൽ നമ്പറുകളും കൈമാറിയിരുന്നു.

സൗഹൃദം തുടരുന്നതിനിടയിൽ യുവാവ് യുവതിയോട്​​ വിവാഹഭ്യർത്ഥന നടത്തിയിരുന്നു. ഇതിനൊപ്പം ത​െൻറ മാതാപിതാക്കൾക്ക്​ പരിച​യപ്പെടണമെന്ന്​ പറഞ്ഞ്​​ സാഗർ യുവതിയോട്​ ഹോഡിലേക്ക്​ വരാൻ ആവശ്യപ്പെട്ടു.

ഇത്​ വിശ്വസിച്ചാണ്​ യുവതി മെയ്​ 3 ന്​ ഹോഡിലെത്തുന്നതും യുവാവിനെ കണ്ടുമുട്ടുന്നതും. തുടർന്ന്​ സാഗർ യുവതിയെ രാംഗഡ് മേഖലയിലെ വനപ്രദേശത്തേക്ക്​ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ വെച്ച്​ യുവാവും സഹോദരനും കൂട്ടാളികളും ​​​ചേർന്ന്​ മദ്യം നൽകി ബലാൽസംഗം ചെയ്യുകയായിരുന്നു.

തൊട്ടടുത്ത ദിവസം ഇവർ യുവത​ിയെ ആകാശ്​ എന്ന ഒരാൾക്ക്​ കൈമാറി, അദ്ദേഹത്തി​െൻറ സ്​ക്രാപ്പ്​ ഷോപ്പിൽ വെച്ച്​ മറ്റ്​ അഞ്ച്​ പേരും യുവതിയെ കൂട്ട ബലാൽസംഗം ചെയ്​തു.

ബലാൽസംഗത്തിനൊപ്പം ക്രൂരമായ ശാരീരിക അക്രമത്തിന്​ കൂടി ഇരയായ യുവതിയുടെ നില വഷളായതോടെ ബദർപൂർ അതിർത്തിയിൽ അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന്​ രക്ഷപ്പെട്ട യുവതി ശാരീരിക നില മെച്ചപ്പെട്ടതിനെ തുടർന്ന്​ മെയ് 12 നാണ്​ ഹസ്സൻപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്​.

സാഗറിനെ വെള്ളിയാഴ്ച അറസ്​റ്റ്​ ചെയ്​തതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സ്​റ്റേഷൻ ഓഫീസർ രാജേഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang-rapeddelhiBrutality
News Summary - Brutality shames Delhi: Woman gang-raped by 25 men
Next Story