വാട്സ്ആപ് ചാറ്റിനെ ചൊല്ലി തർക്കം; 16കാരിയെ സഹോദരൻ വെടിവെച്ചു
text_fieldsRepresentative Image
ന്യൂഡൽഹി: ആൺസുഹൃത്തുമായി വാട്സ്ആപ്പിൽ ചാറ്റ്ചെയ്തതിന് 17കാരൻ സഹോദരിയെ വെടിവെച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
16കാരിയായ പെൺകുട്ടിയെ മാതാപിതാക്കൾ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇരുവരുടെയും താമസം. പെൺകുട്ടിയും പഠനം നിർത്തിയിരുന്നു. ആൺസുഹൃത്തുമായി പെൺകുട്ടി വാട്സ്ആപ് ചാറ്റും ഫോൺവിളികളും തുടരുന്നതിനെ ചൊല്ലി നേരത്തെയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നീടും പെൺകുട്ടി സുഹൃത്തുമായി വാട്സ്ആപ് ചാറ്റിങ്ങും ഫോൺ വിളിയും തുടർന്നു.
വ്യാഴാഴ്ച രാവിലെ പെൺകുട്ടി ആൺസുഹൃത്തുമായി ചാറ്റ് ചെയ്തത് കണ്ട സഹോദരൻ വഴക്കുണ്ടാക്കി. പിന്നീട് പെൺകുട്ടിയുടെ വയറിൽ വെടിയുതിർക്കുകയുമായിരുന്നു - ഡി.സി.പി പറഞ്ഞു. 17കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സമീപത്തെ സലൂണിൽ ജോലി ചെയ്യുകയാണ് 17കാരൻ. ഓപ്പൺ സ്കൂൾ വഴി പഠനവും തുടർന്നിരുന്നു. 17കാരൻ അനധികൃതമായി കൈവശം സൂക്ഷിച്ചിരുന്ന തോക്ക് പൊലീസ് കണ്ടെടുത്തു. മൂന്നുമാസം മുമ്പ് മരിച്ചുപോയ തെൻറ സുഹൃത്ത് നൽകിയതാണ് തോക്കെന്നാണ് 17കാരെൻറ മൊഴി. മൊഴിയുടെ സത്യാവസ്ഥ അന്വേഷിച്ച് വരികയാെണന്ന് ഡെപ്യൂട്ടി കമീഷനർ ഓഫ് പൊലീസ് വേദ് പ്രകാശ് സൂര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

