അതിർത്തി പ്രക്ഷുബ്ധം; നേരിടുമെന്ന് കർഷകർ
text_fieldsഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഭട്ടിൻഡയിൽ നടന്ന റാലി
ന്യൂഡൽഹി: സർക്കാർ എന്തു ചെയ്താലും അതിന് പ്രതിപ്രവർത്തനമുണ്ടാകുമെന്നും എന്തും നേരിടാൻ തങ്ങൾ തയാറാണെന്നുമുള്ള നിലപാടിലേക്ക് സമരത്തിെൻറ 21ാം നാളിൽ ചില കർഷക സംഘടനകൾ മാറിയതോടെ ഡൽഹിയിലെ അതിർത്തികൾ പ്രക്ഷുബ്ധമാകുന്നു.
കർഷകരെ അതിർത്തിയിൽനിന്ന് നീക്കാനുള്ള ഹരജി സുപ്രീംകോടതി പരിഗണിക്കുന്ന ദിവസം പ്രതികൂലമായ വിധിയുണ്ടാകുമെന്ന മുൻകരുതലിനെ തുടർന്ന് പ്രതിഷേധം കനത്തു. അതിനിടെ, കർഷകർക്ക് പിന്തുണയുമായി മുൻ സൈനിക ഒാഫിസർമാരും സൈനികരും സിംഘു അതിർത്തിയിലെത്തി. 'ജയ് ജവാൻ ജയ് കിസാൻ' വിളികളുമായി അവർ റാലിയും നടത്തി.
കർഷകരുെട വരവ് ഏറിയതോടെ ചില്ലക്കു പുറമെ ധാൻസ, ടിക്രി അതിർത്തികളിൽകൂടി ഡൽഹി പൊലീസ് ഗതാഗതം വിലക്കി. ഇരുചക്രവാഹനങ്ങളെയും കാൽനടക്കാരെയും മാത്രമേ അനുവദിക്കുന്നുള്ളൂ. കർഷകസമരക്കാരെ അതിർത്തിയിൽനിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള മാച്ച് ഫിക്സിങ്ങാണെന്ന ആരോപണവുമായി സമരരംഗത്തുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ഇതിനിടയിൽ രംഗത്തുവരുകയും ചെയ്തു. പഞ്ചാബിൽ നിന്നുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സത്നാം പന്നു വിധി സമരക്കാർക്ക് എതിരാകുമെന്നും സുപ്രീംകോടതിയിൽ വിശ്വാസമില്ലെന്നും പറഞ്ഞു.
ഡൽഹി-നോയ്ഡ േറാഡിലെ ചില്ല അതിർത്തിയിൽ വലിയ വടികളുമേന്തിയാണ് ബുധനാഴ്ച രാവിലെ കർഷകർ സമരത്തിനെത്തിയത്.എന്തും നേരിടാൻ തയാറായാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തർപ്രദേശിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകരാണ് ചില്ല അതിർത്തിയിൽ കൂടുതലുമുള്ളത്. ചില്ലയുടെ നോയ്ഡയിൽനിന്ന് ഡൽഹിയിലേക്കു വരുന്ന റോഡ് പൊലീസ് അടച്ചു.
തങ്ങളെ ഡൽഹി അതിർത്തിയിലേക്കു വരാൻ അനുവദിക്കാതെ ഉത്തർപ്രദേശിൽതന്നെ പൊലീസ് തടഞ്ഞു തിരിച്ചയക്കുകയാണെന്ന് അവർ പരാതിപ്പെട്ടു. അതേസമയം, ഡൽഹിയിൽനിന്ന് യു.പിയിലേക്കു പോകാൻ പൊലീസ് അനുവദിക്കുന്നുമുണ്ട്. സിംഘു അതിർത്തിയിലും കർഷകരുടെ സമാനമായ ശക്തിപ്രകടനങ്ങളുണ്ടായി.
അതിർത്തിയിലെ സമരം അവസാനിപ്പിക്കാൻ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ പ്രതിഷേധമുള്ള മൂന്നു സംസ്ഥാനങ്ങളെ വിവാദ നിയമങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശം സർക്കാറിെൻറ പരിഗണനയിലുണ്ടെന്ന വാർത്തകൾക്കിടയിൽ സമരം ഒരു സംസ്ഥാനത്തു മാത്രം പരിമിതമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

