ഡൽഹിയിൽ വീണ്ടും 50 സ്കൂളുകളിൽ ബോംബ് ഭീഷണി: ഈയാഴ്ചത്തെ 2ാമത്തെ സംഭവം
text_fieldsബോംബ് ഭീഷണി ലഭിച്ച സ്കൂളിൽ സ്ക്വാഡ് പരിശോധന നടത്തുന്നു
ന്യൂഡൽഹി: ഡൽഹിയിൽ 50 സ്കൂളുകളിൽ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്കൂളുകൾക്കു മേൽ ബോംബ് ഭീഷണി ഉയർത്തുന്ന ഈയാഴ്ചത്തെ 2ാമത്തെ സംഭവമാണിത്. 'ടെററൈസേഴ്സ്111' എന്ന് പേരിലുള്ള സംഘമാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവർ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയാക്കുകയും 25000 യു.എസ് ഡോളർ ആവശ്യപ്പെടുകയും ചെയ്തെന്ന് പറയുന്നു. ഇതേ ഗ്രൂപ്പ് തന്നെയാണ് 18ാം തീയതി സ്കുളുകളിൽ ഭീഷണി സന്ദേശമയച്ച് 5000 യു.എസ് ഡോളർ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
രാവിലെയാണ് വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാർക്കും ജീവനക്കാർക്കും സ്കൂളുകളുടെ ഐ.ടി സംവിധാനങ്ങൾ തങ്ങളുടെ പരിധിയിലാണെന്നും 48 മണിക്കൂറിനുള്ളിൽ സ്കൂളുകളിൽ ബോംബ് പൊട്ടിത്തെറിക്കുമെന്നും മെയിലുകൾ എത്തിയത്. സ്കൂളുകളിലെ ഓഡിറ്റോറിയത്തിലും, ക്ലാസ് റൂമുകളിലും സ്കൂൾ ബസുകളിലും എല്ലാം ബോംബ് വെച്ചിട്ടുണ്ടെന്നും പണം നൽകിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ബോംബ് പൊട്ടിതത്തെറിക്കുമെന്നുമാണ് ഇ മെയിൽ സന്ദേശത്തിലുള്ളത്.
തിങ്കളാഴ്ച 32 സ്കൂളുകൾക്കുമേലുണ്ടായ ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടക്കാണ് പുതിയ സംഭവം. ജൂലൈയിൽ മൂന്ന് തവണ ഡൽഹിയിലെ സ്കൂളുകൾക്ക് നേരം ബോംബ് ഭീഷണി ഉയർന്നിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ രക്ഷിതാക്കളും സ്കൂളുകളും കടുത്ത ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

