Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗിക തൊഴിലാളികളുടെ...

ലൈംഗിക തൊഴിലാളികളുടെ പെൺമക്കളുടെ സംരക്ഷണം ഏറ്റെടുത്ത്​ ഗൗതം ഗംഭീർ

text_fields
bookmark_border
ലൈംഗിക തൊഴിലാളികളുടെ പെൺമക്കളുടെ സംരക്ഷണം ഏറ്റെടുത്ത്​ ഗൗതം ഗംഭീർ
cancel

ന്യൂഡൽഹി: തലസ്​ഥാന നഗരിയിലെ ലൈംഗിക തൊഴിലാളികളുടെ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും ലോക്​സഭ എം.പിയുമായ ഗൗതം ഗംഭീർ.

'പാങ്ക്​' എന്ന്​ പേരിട്ട പുതിയ ​സംരംഭത്തി​െൻറ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെൺകുട്ടികളെയാണ് ഏറ്റെടുക്കുന്നതെന്ന്​ ഗംഭീർ പ്രസ്​താവനയിലൂ​െട അറിയിച്ചു. ഡൽഹിയിലെ ജി.ബി റോഡിലെ ലൈംഗിക തൊഴിലാളികളുടെ കുട്ടികൾക്കാണ്​ താരത്തി​െൻറ കരുതൽ.

'സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്​. ഈ കുട്ടികള്‍ക്ക് തങ്ങളുടെ സ്വപ്​നങ്ങൾ നേടിയെടുക്കാനും കൂടുതൽ അവസരമൊരുക്കണം. അവർക്ക്​ ദൈനംദിന കാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ആ​േരാഗ്യത്തിനും ആവശ്യമായ ചെലവുകൾ വഹിക്കും'- ഗംഭീർ പറഞ്ഞു.

വിവിധ സർക്കാർ സ്​കൂളുകളിലായി പഠിക്കുന്ന 10 പെൺകുട്ടികളെ ഇതുവരെ തെരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക്​ ആവശ്യമായ സ്​കൂൾ ഫീസ്​, യൂനിഫോം, ഭക്ഷണം, ആരോഗ്യ കാര്യങ്ങൾ, കൗൺസലിങ്​ എന്നീ ചെലവുകൾ സംഘടന വഹിക്കുന്നതിനാൽ അവർക്ക്​ സ്വന്തം സ്വപ്​നങ്ങൾ നേടിയെടുക്കാനാകുമെന്ന്​ ഗംഭീർ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താനാണ് ശ്രമമെന്നും ചുരുങ്ങിയത്​ 25 കുട്ടികളെയെങ്കിലും സഹായിക്കാനാണ്​ സംഘടന ലക്ഷ്യമിടുന്നത്​.

അഞ്ചുമുതൽ 18 വയസുവരെ പ്രായമായ പെൺകുട്ടികൾക്ക്​ കൃത്യമായ കൗൺസലിങ്​ നൽകി അവരുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാനും ശാക്തീകരിക്കാനുമാണ്​ പ്രധാനമായും പദ്ധതി​. ഇത്തരം കുട്ടികളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട്​ വരണമെന്നും ഗംഭീര്‍ അഭ്യർഥിക്കുകയും ചെയ്​തു.

ഗംഭീർ ഫൗണ്ടേഷ​െൻറ കീഴിൽ നിലവില്‍ 200ലധികം കുട്ടിക​െളയാണ്​ സംരക്ഷിച്ച്​ വരുന്നത്​. ഈസ്​റ്റ്​ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയായ ഗംഭീർ മികച്ച സാമൂഹിക ഇടപെടലുകളിലൂടെ കൈയ്യടി നേടുന്നത്​ ഇതാദ്യമല്ല.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ രണ്ട്​ വർഷത്തെ ത​െൻറ ശമ്പളം ഗംഭീർ സംഭാവനയായി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex workersgautam gambhirBJPdelhiPAANKHGB road
Next Story