Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ ബി.ജെ.പി...

അസമിൽ ബി.ജെ.പി മുന്നേറ്റം

text_fields
bookmark_border
അസമിൽ ബി.ജെ.പി മുന്നേറ്റം
cancel

ഗുവാഹാത്തി: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ അസമിൽ ബി.ജെ.പി മികച്ച ലീഡ് നേടുന്നു. 69സീറ്റുകളിലാണ് ഇവിടെ ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. ഐ.എൻ.സി 19 ഇടത്തും ലീഡ് ചെയ്യുന്നു. അസമിലെ ആകെ സീറ്റുകൾ 126 ആണ്.

പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ ഭരണകക്ഷി വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം നിലവിൽ വളരെ പിന്നിലാണ്. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നില മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഏപ്രിൽ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ അസമിൽ 85.38 ശതമാനം എന്ന റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു.

അ​സ​മി​ൽ ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ ഹാ​ട്രി​ക് വി​ജ​യം ആണ് സ്വ​പ്നം കാ​ണു​ന്നത്. വിവിധ എക്സിറ്റ്പോളുകൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ 88നും 100 നും ഇടയിൽ സീറ്റുകൾ നേടി വൻ വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assamelection
News Summary - BJP's advance in Assam
Next Story