Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ ബി.ജെ.പി പ്രവർത്തകന്‍ വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
Listen to this Article
ന്യുഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ മേഖലയിൽ ബി.ജെ.പി പ്രവർത്തകന്‍ വെടിയേറ്റ് മരിച്ചതായി പൊലീസ്. ബി.ജെ.പി മയൂർ വിഹാർ ജില്ലാ യൂനിറ്റ് സെക്രട്ടറിയായിരുന്ന ജീതു ചൗധരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം.ബുധനാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രിയങ്ക കശ്യപ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥത്ത് നിന്ന് വെടിയുണ്ടകളും മറ്റ് പ്രധാന തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ദൃക്സാക്ഷികളോട് മൊഴി രേഖപ്പെടുത്താന്‍ മുന്നോട്ടു വരാനും പൊലീസ് അഭ്യർഥിച്ചു.
നേരത്തെ കിഴക്കന്‍ ഡൽഹിയിലെ ജഹാഗീർപൂരിയിൽ ഹനുമാന്‍ ജയന്തി ആഘോഷങ്ങൾക്കിടെ സാമുദായിക സംഘർഷങ്ങൾ നടന്നിരുന്നു.
Next Story

