Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ മനീഷ് സിസോദിയയെ സ്നേഹിക്കുന്നു' -ഡൽഹി സ്കൂളുകളിൽ പുതിയ പദ്ധതി കൊണ്ടുവരുന്നു​വെന്ന് ബി.ജെ.പി; നിഷേധിച്ച് എ.എ.പി

text_fields
bookmark_border
Manish Sisodia
cancel

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ഞാൻ മനീഷ് സിസോദിയയെ സ്നേഹിക്കുന്നു എന്ന ഡെസ്കുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് എ.എ.പിയെന്ന ആരോപണവുമായി ബി.ജെ.പി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ സിസോദിയയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണിതെന്നും ബി.ജെ.പി ആരോപിച്ചു.

എന്നാൽ ആരോപണം എ.എ.പി ​തള്ളി. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വിദ്യാഭ്യാസം ഉൾപ്പെടെ 18 വകുപ്പുകളാണ് കൈവശം വെച്ചിരുന്നത്. അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹം പദവികൾ ഒഴിഞ്ഞിരുന്നു. സിസോദിയയുടെ അറസ്റ്റിനു ശേഷവും വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് എ.എ.പി വൃത്തികെട്ട രാഷ്ട്രീയം തുടരുകയാണെന്ന് ബി.ജെ.പി വിമർശിച്ചു.

ഇത്തരമൊരു പദ്ധതിയെ കുറിച്ച് പാർട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം ബി.ജെ.പിയുടെ പ്രചാരണം മാത്രമാണെന്നും എ.എ.പി മറുപടി നൽകി. സിസോദിയയെ പിന്തുണച്ച് ഡൽഹിയിലെ വിദ്യാർഥികൾ രംഗത്തുവന്നത് ബി.​ജെ.പിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് മുതിർന്ന എ.എ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP against AAP
Next Story