Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നസ്റുദ്ദീൻ ഷാക്കെതിരെ ബിജെപി; ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമമെന്ന് ആരോപണം

text_fields
bookmark_border
Nasruddin Shah
cancel
camera_alt

നസ്റുദ്ദീൻ ഷാ 

കൊൽക്കത്ത: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്ആർഎഫ്ടിഐ) വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിക്കെതിരെ രംഗത്തെത്തിയ മുതിർന്ന നടൻ നസ്റുദ്ദീൻ ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ബിജെപിയുടെ നയങ്ങളെ അംഗീകരിക്കാത്തവരോട് പാർട്ടി പ്രതികാരം തീർക്കുകയാണെന്നായിരുന്നു നസ്റുദ്ദീൻ ഷായുടെ ആരോപണം.

ക്യാമ്പസിലുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയാണെന്നും വ്യത്യസ്ത ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എസ്.ആർ.എഫ്.ടി.ഐയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളാണ് വിദ്യാർഥികളെ സമരത്തിലേക്ക് നയിച്ചത്. ക്യാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ചയും വിദ്യാർഥികൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

എന്നാൽ ഇതിനെതിരെ രംഗത്തെത്തിയ ബിജെപി നടന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു. രാജ്യത്തെ ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് നസ്റുദ്ദീൻ ഷാ ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. കലാകാരന്മാർ എന്ന നിലയിൽ രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകൾ നടത്തി വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് ബിജെപി എംപിവിഷയത്തിൽ കൂടുതൽ രൂക്ഷമായ ആരോപണവുമായി ബിജെപി രാജ്യസഭാ അംഗം രാഹുൽ സിൻഹ രംഗത്തെത്തി.

നസ്റുദ്ദീൻ ഷായുടെ വിമർശനത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എസ്.ആർ.എഫ്.ടി.ഐ സമരത്തിന്റെ മറവിൽ രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ നടൻ ശ്രമിക്കുന്നുവെന്നും രാഹുൽ സിൻഹ ആരോപിച്ചു. ‘നസ്റുദ്ദീൻ ഷായെ പോലുള്ളവർ മനപൂർവം രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന യാദൃശ്ചികമല്ല. ഇതിന് പിന്നിൽ ആരൊക്കെയുണ്ടെന്ന് അന്വേഷിക്കണം. വിദ്യാർഥി സമരത്തെ ഉപയോഗിച്ച് രാജ്യാന്തര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് രാഹുൽ സിൻഹയുടെ പ്രതികരണം.

നടന്റെ പരാമർശങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ഇക്കാര്യം അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ക്യാമ്പസിലെ അക്രമ സംഭവങ്ങളിൽ അന്വേഷണം വേണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്.ആർ.എഫ്.ടി.ഐ വിദ്യാർഥികൾ സമരം തുടരുന്നത്. വിദ്യാർഥി സമരത്തിന് സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കുന്നതിനിടെയാണ് ബിജെപി-നസ്റുദ്ദീൻ ഷാ വാക്‌പോര് രാഷ്ട്രീയ വിവാദമായി മാറുന്നത്. ബോളിവുഡിലെയും ടോളിവുഡിലെയും നിരവധി പ്രമുഖർ ഇതിനകം വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Accuses Naseeruddin Shah Over Democracy
Next Story