Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.​പി​ക്ക്...

ബി.​ജെ.​പി​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന ര​ണ്ട് പ​ത​ന​ങ്ങ​ൾ

text_fields
bookmark_border
ബി.​ജെ.​പി​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന ര​ണ്ട് പ​ത​ന​ങ്ങ​ൾ
cancel
camera_alt

എം.കെ. സ്റ്റാലിൻ, മമത ബാനർജി

ഡൽഹി: കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്റെ ബ​ല​ത്തി​ൽ ഒ​രു വ്യാ​ഴ​വ​ട്ട​മാ​യി രാ​ജ്യം അ​ട​ക്കി​വാ​ഴാ​ൻ ശ്ര​മി​ച്ചു​പോ​രു​ന്ന മോ​ദി-​ഷാ ദ്വ​യം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ വെ​ച്ച് ഏ​റ്റ​വും ഭ​യ​പ്പെ​ട്ട​ത് ര​ണ്ട് പ്രാ​ദേ​ശി​ക പാ​ർ​ട്ടി നേ​താ​ക്ക​ളെ​യാ​ണ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മേ​ധാ​വി മ​മ​ത ബാ​ന​ർ​ജി​യെ​യും ഡി.​എം.​കെ ത​ലൈ​വ​ർ എം.​കെ. സ്റ്റാ​ലി​നെ​യും. 2011 മു​ത​ൽ 15 വ​ർ​ഷ​മാ​യി ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലി​രു​ന്ന മ​മ​ത​യും അ​ഞ്ചു​വ​ർ​ഷം ത​മി​ഴ്നാ​ട് ഭ​രി​ച്ച സ്റ്റാ​ലി​നു​മാ​യി​രു​ന്നു പ​ല ഘ​ട്ട​ങ്ങ​ളി​ലും രാ​ജ്യ​ത്തെ യ​ഥാ​ർ​ഥ പ്ര​തി​പ​ക്ഷ ശ​ബ്ദ​ങ്ങ​ൾ. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി, ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്ക​ൽ, എ​സ്.​ഐ.​ആ​ർ തു​ട​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച വ​ർ​ഗീ​യ വി​ഭാ​ഗീ​യ അ​ജ​ണ്ട​ക​ളെ​യും മു​സ്‍ലിം സ​മു​ദാ​യ​ത്തെ അ​പ​ര​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ​യും ഭ​യ​ലേ​ശ​മി​ല്ലാ​തെ ചെ​റു​ത്തു അ​വ​രി​രു​വ​രും.

ഗ​വ​ർ​ണ​ർ രാ​ജ് ന​ട​ത്തി​യും ഇ.​ഡി​യെ ഇ​റ​ക്കി​യും വോ​ട്ടു​ക​ൾ വെ​ട്ടി​യും നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ക​ള്ള​ച്ചൂ​ത് ക​ണ​ക്കെ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഈ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം ക​ണ്ടു-​മ​മ​ത​യും സ്റ്റാ​ലി​നും നി​ലം​പൊ​ത്തി​യി​രി​ക്കു​ന്നു. ബം​ഗാ​ൾ ബി.​ജെ.​പി പി​ടി​​ച്ചെ​ടു​ത്ത​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ ന​ട​ൻ വി​ജ​യ് രൂ​പം ന​ൽ​കി​യ ടി.​വി.​കെ പ​രീ​ക്ഷ​ണ​പ്പോ​രാ​ട്ട​ത്തി​ൽ ഭ​ര​ണം സ്വ​ന്ത​മാ​ക്കി; സ്റ്റാ​ലി​ൻ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യം രു​ചി​ച്ചു.

ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യി​രു​ന്ന മു​ത്തു​വേ​ൽ ക​രു​ണാ​നി​ധി​യു​ടെ മ​ക​നാ​യ സ്റ്റാ​ലി​ൻ 14ാം വ​യ​സ്സി​ൽ അ​മ്മാ​വ​ൻ മു​ര​ശൊ​ലി മാ​ര​നു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം പി​താ​വി​ന്റെ പാ​ർ​ട്ടി​യാ​യ ദ്രാ​വി​ഡ മു​ന്നേ​റ്റ​ക​ഴ​ക​ത്തി​ന് യു​വ​ജ​ന സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​തി​ന്റെ സാ​ര​ഥി​യാ​യി. സം​സ്ഥാ​ന​മൊ​ട്ടു​ക്ക് സ​ഞ്ച​രി​ച്ച് ബ​ഹു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ച്ച സ്റ്റാ​ലി​ൻ 1989ൽ ​ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. ര​ണ്ടു​വ​ട്ടം മ​ദ്രാ​സ് ന​ഗ​ര​ത്തി​ന്റെ ജ​ന​പ്രി​യ മേ​യ​റാ​യ അ​ദ്ദേ​ഹ​ത്തെ പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കാ​ൻ 2002ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത ഇ​ര​ട്ട​പ്പ​ദ​വി ഒ​ഴി​വാ​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി പോ​ലും ന​ട​പ്പാ​ക്കി. 2006ലെ ​ക​രു​ണാ​നി​ധി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ അ​ദ്ദേ​ഹം 2009ൽ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദ​മേ​റ്റു. 2016ൽ ​പാ​ർ​ട്ടി​ക്ക് ഭ​ര​ണം ന​ഷ്ട​മാ​യ​പ്പോ​ൾ അ​തി​ശ​ക്ത​നാ​യ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. 2018 ക​രു​ണാ​നി​ധി​യു​ടെ വി​യോ​ഗ​ത്തോ​ടെ പാ​ർ​ട്ടി മേ​ധാ​വി​ത്വ​വും ഏ​റ്റെ​ടു​ത്തു. 2021ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി. ത​മി​ഴ​ക​ത്ത് പു​രോ​ഗ​മ​ന മ​ത​നി​ര​പേ​ക്ഷ മു​ന്ന​ണി കെ​ട്ടി​പ്പ​ടു​ത്ത് കോ​ൺ​ഗ്ര​സി​നും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്കും മു​സ്‍ലിം ലീ​ഗി​നു​മെ​ല്ലാം സം​സ്ഥാ​ന​ത്തു​നി​ന്ന് മാ​ന്യ​മാ​യ പാ​ർ​ല​മെ​ന്റ​റി പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കി​യ സ്റ്റാ​ലി​ൻ ഹി​ന്ദു​ത്വ ഭ​ര​ണ​കൂ​ട​ത്തെ വെ​ല്ലു​വി​ളി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പ്രാ​ത​ൽ ഒ​രു​ക്കി​യ​തും വീ​ട്ട​മ്മ​മാ​ർ​ക്ക് പ്ര​തി​മാ​സ അ​ല​വ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തു​മെ​ല്ലാം കൈ​യ​ടി നേ​ടി. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം, ഭി​ന്നി​ച്ച് ത​മ്മി​ല​ടി​ക്കു​ന്ന അ​ണ്ണാ ഡി.​എം.​കെ​യെ​യും ത​മി​ഴ് വി​കാ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ ബി.​ജെ.​പി​യെ​യും ഒ​ഴി​വാ​ക്കി ജ​നം വീ​ണ്ടും ത​നി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ജ​ന​പ്രി​യ ന​ട​പ​ടി​ക​ൾ തു​ണ​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ ഉ​റ​ച്ചു വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ, താ​ര​പ്പൊ​ലി​മ കാ​ണു​മ്പോ​ൾ മാ​റു​ന്ന ത​മി​ഴ് മ​ക്ക​ളു​ടെ മ​ന​സ്സ് വാ​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യാ​തെ പോ​യി എ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സാ​ക്ഷ്യം പ​റ​യു​ന്നു.

കൊ​ൽ​ക്ക​ത്ത​യി​ലെ ജോ​ഗോ​മ​യ ദേ​വി കോ​ള​ജി​ൽ കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ നേ​താ​വാ​യി രാ​ഷ്ട്രീ​യം തു​ട​ങ്ങി​യ മ​മ​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്റെ കാ​റി​ന് മു​ക​ളി​ൽ ക​യ​റി നൃ​ത്തം ച​വി​ട്ടി​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ തീ​പ്പൊ​രി നേ​താ​വാ​യി വ​ള​ർ​ന്ന അ​വ​ർ 1984ൽ ​ത​ല​മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി​യെ തോ​ൽ​പി​ച്ച് ലോ​ക്സ​ഭാം​ഗ​മാ​യി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റെ​ങ്കി​ലും ബം​ഗാ​ളി​ലെ ഇ​ട​തു ഭ​ര​ണ​ത്തി​ന്റെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി. 1991ലെ ​ന​ര​സിം​ഹ​റാ​വു മ​ന്ത്രി​സ​ഭ​യി​ൽ കാ​യി​ക-​യു​വ​ജ​ന​ക്ഷേ​മ സ​ഹ​മ​ന്ത്രി​യാ​യി. എ​ന്നാ​ൽ, ബം​ഗാ​ളി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ തു​റ​ന്നെ​തി​ർ​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി നി​ര​ന്ത​രം ക​ല​ഹി​ച്ചു. 1997ൽ ​കോ​ൺ​ഗ്ര​സ് വി​ട്ട് മു​കു​ൾ റോ​യി​യോ​ടൊ​പ്പം ചേ​ർ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് രൂ​പ​വ​ത്ക​രി​ച്ചു. ക​മ്യൂ​ണി​സ്റ്റ് വി​രോ​ധം മൂ​ത്ത് ബി.​ജെ.​പി​യോ​ട് സ​ഖ്യം ചെ​യ്ത മ​മ​ത 1999ൽ ​വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ മ​ന്ത്രി​യാ​യി. തെ​ഹ​ൽ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പേ​രി​ൽ 2001ൽ ​ബി.​ജെ.​പി​യു​മാ​യി ഇ​ട​ഞ്ഞെ​ങ്കി​ലും 2004ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​ഖ്യം തു​ട​ർ​ന്നു.

സിം​ഗൂ​രി​ലും ന​ന്ദി​ഗ്രാ​മി​ലും ക​ർ​ഷ​ക​രെ നി​ർ​ബ​ന്ധി​ത​മാ​യി കു​ടി​യി​റ​ക്കി ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​ക​ൾ​ക്ക് ഭൂ​മി ന​ൽ​കാ​നു​ള്ള ബു​ദ്ധ​ദേ​വ് സ​ർ​ക്കാ​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് മ​മ​ത ബാ​ന​ർ​ജി​യെ സം​സ്ഥാ​ന​ത്തെ അ​തി​ശ​ക്ത​യാ​യ നേ​താ​വാ​ക്കി മാ​റ്റി​യ​ത്. സിം​ഗൂ​ർ കു​ടി​യി​റ​ക്ക​ലി​നെ​തി​രെ 26 ദി​വ​സം നീ​ണ്ട നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത് രാ​ജ്യ​ശ്ര​ദ്ധ​നേ​ടി. കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന യു.​പി.​എ​യു​മാ​യി ചേ​ർ​ന്ന് വീ​ണ്ടും കു​റ​ച്ചു​വ​ർ​ഷം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യാ​യി. അ​തി​നൊ​പ്പം ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ഉ​രു​ക്കു മു​ഷ്ടി​യാ​ൽ നേ​രി​ട്ട ഇ​ട​തു ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ ചെ​റു​ത്തു​നി​ൽ​പി​ന്റെ മു​ഖ​വു​മാ​യി മ​മ​ത. 2011ൽ 34 ​വ​ർ​ഷ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് ബം​ഗാ​ളി​ന്റെ മു​ഖ്യ​മ​ന്ത്രി​യാ​യി. വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ ഒ​ട്ടേ​റെ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കും ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും തു​ട​ക്ക​മി​ട്ടു. കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​മേ​റി​യ മോ​ദി സ​ർ​ക്കാ​ർ ബം​ഗാ​ളി​ൽ ക​ണ്ണു​വെ​ച്ച് ന​ട​ത്തി​യ ഓ​രോ നീ​ക്ക​ങ്ങ​ളെ​യും ഒ​ട്ടും മ​മ​ത​യി​ല്ലാ​തെ എ​തി​ർ​ത്തു. ശാ​ര​ദാ ചി​ട്ടി ഫ​ണ്ട് ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ മ​റ​യാ​ക്കി മ​മ​ത​യു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​ക​ളെ ഒ​ന്നൊ​ന്നാ​യി അ​ട​ർ​ത്തി​യെ​ടു​ക്കാ​ൻ ബി.​ജെ.​പി​ക്കാ​യി.

കൊ​ൽ​ക്ക​ത്ത ആ​ർ.​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വ​ഡോ​ക്ട​ർ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​ക്കി. മ​മ​ത​യെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ചു​പോ​ന്ന മേ​ഖ​ല​ക​ളി​ൽ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ വ​ഴി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ വെ​ട്ടി​നീ​ക്കി​യ​തോ​ടെ സം​സ്ഥാ​ന ഭ​ര​ണ​ത്തി​ലേ​ക്കു​ള്ള വ​ഴി​വെ​ട്ടു​ക​യും ചെ​യ്തു ബി.​ജെ.​പി. എ​സ്.​ഐ.​ആ​റി​നെ​തി​രെ സു​​പ്രീം​കോ​ട​തി​യി​ൽ ക​യ​റി വാ​ദി​ച്ച മ​മ​ത​ക്കി​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ൽ വി​ധി എ​തി​രാ​യി​രി​ക്കു​ന്നു. ബം​ഗാ​ളി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ഫ​ല​ങ്ങ​ൾ ബി.​ജെ.​പി​ക്ക് പ​ക​രു​ന്ന ആ​ശ്വാ​സം ചെ​റു​ത​ല്ല. തോ​റ്റ സ്റ്റാ​ലി​നും മ​മ​ത​യും അ​ധി​കാ​ര​മു​ള്ള കാ​ല​ത്തേ​ക്കാ​ൾ ബി.​ജെ.​പി​ക്ക് വെ​ല്ലു​വി​ളി​യാ​കു​മോ എ​ന്ന് കാ​ത്തി​രു​ന്ന് അ​റി​യേ​ണ്ടി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalTamil NaduelectionBJPTVK Vijay
News Summary - Two losses that provide relief to the BJP
Next Story