Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസദുദ്ദീൻ ഉ​വൈസിയുടെ...

അസദുദ്ദീൻ ഉ​വൈസിയുടെ ഡൽഹിയിലെ വീടിനുനേരെ കല്ലേറ്; ജനലുകൾ തകർന്നു, ആക്രമണം ഇത് നാലാം തവണ

text_fields
bookmark_border
അസദുദ്ദീൻ ഉ​വൈസിയുടെ ഡൽഹിയിലെ വീടിനുനേരെ കല്ലേറ്; ജനലുകൾ തകർന്നു, ആക്രമണം ഇത് നാലാം തവണ
cancel

ന്യൂഡൽഹി: തന്റെ ഡൽഹിയിലെ വസതിക്കുനേരെ കല്ലേറുണ്ടായതായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. വസതിയിൽ അജ്ഞാതരായ അക്രമികൾ എത്തി കല്ലെറിഞ്ഞ് ജനാലകൾക്ക് കേടുപാടുകൾ വരുത്തിയതായി പൊലീസും അറിയിച്ചു. സംഭവത്തെ തുടർന്ന് ഉശെവസി പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. തന്റെ ഡൽഹിയിലെ വസതിക്ക് നേരെ അജ്ഞാതരായ ചില "ക്രിമിനലുകൾ" കല്ലെറിഞ്ഞതായി അസദുദ്ദീൻ ഉവൈസി പരാതിയിൽ ആരോപിച്ചു. ഡൽഹിയിലെ അശോക റോഡിലെ വസതിയിൽ ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.

വിവരമറിഞ്ഞ് അഡീഷനൽ ഡി.സി.പിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് സംഘം വസതിയിലെത്തി തെളിവെടുപ്പ് നടത്തി. തന്റെ വസതിക്ക് നേരെ ഒരു കൂട്ടം അക്രമികൾ കല്ലെറിയുകയും ജനാലകൾ തകരുകയും ചെയ്തതായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉവൈസി ആരോപിച്ചു.

തന്റെ വീടിനുനേർക്ക് നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നും ഉ​വൈസി പറഞ്ഞു. "ഇത് നാലാം തവണയാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. എന്റെ വീടിന് ചുറ്റുമുള്ള ഭാഗത്ത് ആവശ്യത്തിന് സി.സി ടി.വി കാമറകളുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടണം" -കത്തിൽ ഉവൈസി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisidelhi
News Summary - Asaduddin Owaisi Says Stones Thrown At His Delhi Home, Windows Damaged
Next Story