Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കനത്ത...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

text_fields
bookmark_border
flight service
cancel

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടൽ വൈകുന്നു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാനങ്ങളാണ് വൈകുന്നത്.

ഡൽഹി-ഷിംല, ഡൽഹി-കാഠ്മണ്ഡു, ഡൽഹി-ചെന്നൈ, ഡൽഹി-ജയ്സാൽമീർ, ഡൽഹി-ബെറൈലി, ഡൽഹി-മുംബൈ, ഡൽഹി-വാരണാസി, ഡൽഹി-ശ്രീനഗർ, ഡൽഹി-ജയ്പുർ, ഡൽഹി-ഗുവാഹത്തി എന്നീ സർവീസുകളാണ് വൈകുന്നത്.

കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വടക്കൻ റെയിൽവേയിൽ 16 ട്രെയിനുകളാണ് വൈകിയാണ് സർവീസ് നടത്തുന്നത്.

ഡൽഹി സഫ്ദർഗഞ്ചിൽ ഏറ്റവും കുറഞ്ഞ താപനിലയായ 5.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പാലത്ത് കാഴ്ചപരിധി 100 മീറ്ററാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്.

പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങൾ, വടക്ക് പടിഞ്ഞാറൻ രാജസ്ഥാൻ, ജമ്മു ഡിവിഷൻ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ത്രിപുര എന്നിവിടങ്ങളിലും കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogflight servicelow visibilitytrain service
News Summary - As fog engulfs Delhi, flights delayed due to low visibility
Next Story