തുരന്തോ എക്സ്പ്രസ് ട്രെയിനിൽ ചമ്പൽ മോഡൽ കവർച്ച
text_fieldsന്യൂഡൽഹി: ജമ്മുവിൽ നിന്നും ഡൽഹിയിലേക്കുള്ള തുരന്തോ എക്സ്പ്രസ് ട്രെയിനിൽ ചമ്പൽ മോഡൽ കവർച്ച. ട്രെയിനിൽ അ തിക്രമിച്ച് കയറിയ ആയുധധാരികൾ രണ്ട് എ.സി കോച്ചുകളിൽ കവർച്ച നടത്തി. യാത്രക്കാരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പ െടുത്തിയാണ് കവർച്ച നടത്തിയത്.
വ്യാഴാഴ്ച പുലർച്ചെ 3.30നാണ് സംഭവം നടന്നത്. ബാട്ലി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് ആയുധങ്ങളുമായി കവർച്ചക്കാർ എ.സി കോച്ചുകളിലേക്ക് കയറിയത്. പത്തോളം അംഗങ്ങളുള്ള സംഘം ബി3, ബി7 കോച്ചുകളിലേക്ക് കയറുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന യാത്രക്കാരുടെ കഴുത്തിൽ കത്തി വെച്ച് വിലപിടിപ്പുള്ളതെല്ലാം കവരുകയായിരുന്നുവെന്ന് യാത്രക്കാർ റെയിൽവേക്ക് നൽകിയ പരാതിയിൽ പറയുന്നു.
പണം, മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ തുടങ്ങി വിലപിടിപ്പുള്ളതെല്ലാം കവർച്ചക്കാർ കൈക്കലാക്കി. കവർച്ചാ സംഘം 15 മിനിറ്റോളം കോച്ചുകളിൽ ഉണ്ടായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ റെയിൽവേ സംരക്ഷണസേന കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
