Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അനുഷ്​കയും വിരാടും കുഞ്ഞിന്​ പേരിട്ടു-; വമികയെ ചേർത്തുപിടിച്ച്​ സമൂഹ മാധ്യമങ്ങൾ
cancel
Homechevron_rightNewschevron_rightIndiachevron_rightഅനുഷ്​കയും വിരാടും...

അനുഷ്​കയും വിരാടും കുഞ്ഞിന്​ പേരിട്ടു-; 'വമിക'യെ ചേർത്തുപിടിച്ച്​ സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border


ന്യൂഡൽഹി: രാജ്യത്ത്​ ആരാധകരേറെയുള്ള താരജോഡികളായ അനുഷ്​ക ശർമ- വിരാട്​ കോഹ്​ലി ദമ്പതികൾക്ക്​ പിറന്ന പൊന്നുമോൾക്കിട്ട പേര്​ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച്​ ഇരുവരും. കുഞ്ഞിനെ ചേർത്തുപിടിച്ച്​ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ്,​ പേരുവിളിച്ചെന്നും അവൾ ഇനി 'വമിക'യാണെന്നും അറിയിച്ചത്​.

''സ്​നേഹ​വും സാന്നിധ്യവും കൃതജ്​ഞതയും ജീവിത വഴിയാക്കി ഞങ്ങൾ ഒന്നിച്ചുകഴിഞ്ഞുവരുന്നു. കുഞ്ഞുമോൾ 'വമിക' എത്തിയതോടെ അതി​ന്​ പുതിയ തലം കൈവന്നിരിക്കുന്നു! കണ്ണീർ, പുഞ്ചിരി, അസ്വസ്​ഥത, അനുഗ്രഹം- പലതാണ്​ നിമിഷങ്ങൾക്കുള്ളിൽ മിന്നിമറിയുന്ന വികാരങ്ങൾ. ഉറക്കം വിട്ടുനിൽക്കുകയാണ്​. എന്നിട്ടും, ഹൃദയം നിറഞ്ഞുതന്നെ. നിങ്ങൾ നൽകിയ നല്ല ഊർജത്തിനും പ്രാർഥനകൾക്കും അഭിവാദ്യങ്ങൾക്കും നന്ദി''- വിരാടിനും വമികക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച്​ വമിക കുറിച്ചു.

വിടാതെ പിന്തുടരുന്ന പപ്പരാസികൾ ദയവായി കുഞ്ഞി​െൻറ ചിത്രം പങ്കുവെക്കരുതെന്ന്​ നേരത്തെ ഇരുവരും ആവശ്യപ്പെട്ടിരുന്നു. ''ഞങ്ങളെ കുറിച്ച്​ നിങ്ങൾ തേടുന്ന ഏതുവാർത്തയും കൃത്യമായി എത്തുമെന്ന്​ ഉറപ്പുനൽകാം, പക്ഷേ, പൊന്നുമോൾ വരുന്ന ഒന്നും നൽകരുതെന്ന്​ വിനീതമായി അപേക്ഷിക്കുകയാണ്​. ഞങ്ങളുടെ പശ്​ചാത്തലം നിങ്ങൾക്കറിയാമെന്ന്​ കരുതുന്നു. ആ തിരിച്ചറിവിന്​ നന്ദിയോതുന്നു''- നേരത്തെ ഇരുവരും പുറത്തിറക്കിയ വാർത്താ കുറിപ്പ്​ ഇങ്ങനെ.

ജനുവരി 11നാണ്​ ഇരുവർക്കും കുഞ്ഞ്​ പിറന്നത്​. വൈകിയാണെങ്കിലും ഇൻസ്​റ്റാഗ്രാമിലാണ്​ കുഞ്ഞി​െൻറ ചിത്രവും പേരും പങ്കുവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnushkaDonald TrumpViratVamika
News Summary - Anushka Sharma And Virat Kohli Share First Pic, Reveal Baby's Name - Vamika
Next Story