Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണ്ണാമലൈ ബി.ജെ.പി...

അണ്ണാമലൈ ബി.ജെ.പി വിട്ടു; പുതിയ പാർട്ടി ഉടൻ

text_fields
bookmark_border
അണ്ണാമലൈ ബി.ജെ.പി വിട്ടു; പുതിയ പാർട്ടി  ഉടൻ
cancel

ചെ​ന്നൈ: മു​ൻ ത​മി​ഴ്നാ​ട് ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ കെ.​അ​ണ്ണാ​മ​ലൈ ബി.​ജെ.​പി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് രാ​ജി​വെ​ച്ചു. ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​നെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ചാ​ണ് അ​ണ്ണാ​മ​ലൈ ത​ന്റെ രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​ത്.

പി​ന്നീ​ട് ബി.​ജെ.​പി മു​തി​ർ​ന്ന നേ​താ​വും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത്ഷാ​യു​മാ​യി 45 മി​നി​റ്റ് നീ​ണ്ട കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ഞ്ചു​പേ​ജു​ള്ള രാ​ജി​ക്ക​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ പ്ര​ത്യേ​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും ബി.​ജെ.​പി​ക്കേ​റ്റ ക​ന​ത്ത തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്വ​ന്തം രാ​ഷ്ടീ​യ​ക​ക്ഷി രൂ​പീ​ക​രി​ച്ച് രം​ഗ​ത്തി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച അ​ണ്ണാ​മ​ലൈ ബി.​ജെ.​പി​യി​ൽ​നി​ന്നു​ള്ള സൗ​ഹാ​ർ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള ‘വി​ട​വാ​ങ്ങ​ൽ’ ഉ​ദ്ദേ​ശി​ച്ചാ​ണ് കേ​ന്ദ്ര ബി.​ജെ.​പി നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​ത്. നി​തി​ൻ ന​ബി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ബി.​ജെ.​പി സം​ഘ​ട​ന സെ​ക്ര​ട്ട​റി ബി.​എ​ൽ. സ​ന്തോ​ഷും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

കേ​ന്ദ്ര മ​ന്ത്രി​സ​ഭ പ്രാ​തി​നി​ധ്യ​വും പാ​ർ​ട്ടി​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ പ​ദ​വി​യും അ​ണ്ണാ​മ​ലൈ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും ഇ​നി സ്വ​ന്തം വ​ഴി തി​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് അ​ണ്ണാ​മ​ലൈ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ അ​ണ്ണാ​മ​ലൈ​യെ അ​നു​ന​യി​പ്പി​ച്ച് പാ​ർ​ട്ടി​ക്കൊ​പ്പം നി​ർ​ത്താ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​ജി സം​ബ​ന്ധി​ച്ച് ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​നെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ടു​ത്ത ദി​വ​സം അ​ണ്ണാ​മ​ലൈ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ടു​ത്ത അ​നു​യാ​യി​ക​ൾ അ​റി​യി​ച്ച​ത്.

തെ​ന്നി​ന്ത്യ​യി​ലെ ബി.​ജെ.​പി​യു​ടെ ‘ക്രൗ​ഡ് പു​ള്ള​റാ​യി’ അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ണ്ണാ​മ​ൈ​ല​യു​ടെ രാ​ജി പാ​ർ​ട്ടി​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കേ​ര​ളം, ക​ർ​ണാ​ട​കം,​ ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ണ്ണാ​മ​ലൈ​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നി​യോ​ഗി​ച്ചി​രു​ന്നു.

2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി അ​ണ്ണാ ഡി.​എം.​കെ​യു​മാ​യി വീ​ണ്ടും സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യാ​ണ് 2025 ഏ​പ്രി​ലി​ൽ അ​ണ്ണാ​മ​ലൈ​യെ മാ​റ്റി പ​ക​രം നൈ​നാ​ർ നാ​ഗേ​ന്ദ്ര​നെ ത​മി​ഴ്നാ​ട് ബി.​ജെ.​പി അ​ധ്യ​ക്ഷ​നാ​യി അ​വ​രോ​ധി​ച്ച​ത്. എം.​ജി.​ആ​ർ, ജ​യ​ല​ളി​ത പോ​ലു​ള്ള മു​ൻ​കാ​ല നേ​താ​ക്ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​ണ്ണാ​മ​ലൈ ബി.​ജെ.​പി അ​ധ്യ​ക്ഷ​നാ​യി തു​ട​രു​ന്നി​ട​ത്തോ​ളം സ​ഖ്യ​ത്തി​ന് ത​യാ​റ​ല്ലെ​ന്ന് അ​ണ്ണാ ഡി.​എം.​കെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ണ്ണാ​മ​ലൈ​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അ​ണ്ണാ​മ​ലൈ​ക്ക് സം​ഘ​ട​നാ​ത​ല​ത്തി​ൽ ദേ​ശീ​യ പ​ദ​വി​യോ കേ​ന്ദ്ര മ​ന്ത്രി​സ​ഭാം​ഗ​ത്വ​മോ ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു. ഇ​തി​ൽ അ​ണ്ണാ​മ​ലൈ ക​ടു​ത്ത അ​സം​തൃ​പ്തി​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahDiscussionDelhiAnnamalaiLatest NewsBJP
News Summary - Annamalai leaving BJP? Dramatic moves in Delhi; 30-minute discussion with Amit Shah
Next Story