Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഇന്ത്യാ ഗേറ്റിൽ നിന്ന് നീക്കിയത് പുലർച്ചെ നാലിന്

text_fields
bookmark_border
അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഇന്ത്യാ ഗേറ്റിൽ നിന്ന് നീക്കിയത് പുലർച്ചെ നാലിന്
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട 19 കാരി അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിനുമുന്നിൽ സമരം നടത്തിയിരുന്ന മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. സിക്കിം ഗവർണറായി മുൻ ഉത്തരാഖണ്ഡ് ബി.ജെ.പി ഇൻചാർജ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ നിയമനത്തിനെതിരെ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തിയ ഇവരെ ഇന്ന് പുലർച്ചെ നാലിനാണ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.

എന്നാൽ, ദുഷ്യന്ത് ഗൗതമിന്റെ നിയമനം റദ്ദാക്കുന്നത് വരെ തങ്ങൾ സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് കുടുംബം വ്യക്തമാക്കി. ഇന്ത്യാ ഗേറ്റിൽ ഇരിക്കാൻ അനുവദിച്ചില്ലെങ്കിൽ സ്വന്തം വീട്ടിൽ നിരാഹാര സമരം കിടക്കുമെന്നും മാതാപിതാക്കൾ അറിയിച്ചു.“ഞങ്ങൾ സർക്കാരിന് 24 മണിക്കൂർ സമയം നൽകുന്നു; സിക്കിം ഗവർണറായി ദുഷ്യന്ത് കുമാറിന്റെ നിയമനം റദ്ദാക്കണം. ഇത് പിൻവലിച്ചില്ലെങ്കിൽ, രാജ്യത്തുടനീളം ജനം തെരുവിലിറങ്ങും, സർക്കാർ ഉത്തരവാദിയായിരിക്കും,” അങ്കിത ഭണ്ഡാരിയുടെ പിതാവ് പറഞ്ഞു.

ഇന്നലെ രാത്രി കുടുംബത്തിന് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ത്യാ ഗേറ്റിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ മിന്നൽ സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കോൺഗ്രസ് നേതാക്കളായ സുപ്രിയ ശ്രീനതെ, പവൻ ഖേര, കാസി നിസാമുദ്ദീൻ എന്നിവർപൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെടുന്നവരെയും ഗൗതമിന്റെ നിർദ്ദിഷ്ട നിയമനത്തെ എതിർക്കുന്നവരെയും അധികാരികൾ ലക്ഷ്യമിടുന്നുവെന്ന് അവർ ആരോപിച്ചു.സമരസ്ഥലത്തുണ്ടായിരുന്ന സുപ്രിയ ശ്രീനതെ പറഞ്ഞു, “ഇത് എന്തുതരം നടപടിയാണ്? നാല് വർഷമായി നീതി തേടി അലയുന്ന നിസ്സഹായരായ മാതാപിതാക്കളോട് കാണിച്ച ക്രൂരമായ പ്രവൃത്തി. അവർക്ക് നീതി നൽകുന്നതിന് പകരം, പ്രധാന പ്രതിയെ ഒരു ഗവർണറായി നിയമിക്കുന്നു, അതിനുപുറമെ, ഈ മാതാപിതാക്കളോട് അത്തരം ക്രൂരതയോടെ പെരുമാറുകയും ചെയ്യുന്നു."

2022-ലാണ് അങ്കിത കൊല്ലപ്പെട്ടത്. അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ ആരോപണവിധേയനായ ബി.ജെ.പി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കാനുള്ള നീക്കം തടയണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമനം നടത്തരുതെന്ന് അങ്കിതയുടെ മാതാപിതാക്കളായ വീരേന്ദ്ര സിങ് ഭണ്ഡാരിയും സോണി ദേവിയും രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ചു.

ഋഷികേശിനടുത്തുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിതയെ 2022 സെപ്റ്റംബറിലാണ് കാണാതായത്. ദിവസങ്ങൾക്കുശേഷം ചില്ല കനാലിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. റിസോർട്ട് ഉടമ പുൽകിത് ആര്യയും മറ്റ് രണ്ട് പ്രതികളും കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കേസിൽ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരും ഉയർന്നിരുന്നു. എന്നാൽ ഗൗതമിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ankita Bhandaris parents detained at 4am during protest at Delhi's India Gate
Next Story