Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഗന്റെ കോട്ടകൾ വിറപ്പിച്ച് ഭരണകക്ഷി സഖ്യ മുന്നേറ്റം; 13 കോർപറേഷനുകളിലും ടി.ഡി.പി സഖ്യത്തിന് കുതിപ്പ്

text_fields
bookmark_border
AP Civic Poll Results Live: NDA Ahead in All 13 Municipal Corporations, YSRCP Trails
cancel
camera_alt

ജഗൻ മോഹൻ റെഡ്ഡി


അമരാവതി: ആന്ധ്രാപ്രദേശിലെ 92 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (യു.എൽ.ബി) നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പ്രാരംഭ ഫലസൂചനകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തെ 13 മുനിസിപ്പൽ കോർപ്പറേഷനുകളിലും തെലുഗുദേശം പാർട്ടി (ടി.ഡി.പി), ജനസേന പാർട്ടി (ജെ.എസ്.പി), ബി.ജെ.പി എന്നിവരടങ്ങുന്ന ഭരണകക്ഷി എൻ.ഡി.എ സഖ്യം വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. 2021-ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 13 മുനിസിപ്പൽ കോർപറേഷനുകളിലും വൻ വിജയം കൊയ്ത് അധികാരം പിടിച്ച വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെ (വൈ.എസ്.ആർ.സി.പി) നിലവിലെ ട്രെൻഡുകൾ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

തത്സമയ സാഹചര്യം: 138 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ

13 മുനിസിപ്പൽ കോർപറേഷനുകളും 79 മുൻസിപ്പാലിറ്റികളും നഗർ പഞ്ചായത്തുകളും അടങ്ങുന്ന 92 തദ്ദേശ സ്ഥാപനങ്ങളിലെ 3,186 വാർഡുകളിലെ വോട്ടുകളാണ് സംസ്ഥാനത്തെ 138 കേന്ദ്രങ്ങളിലായി എണ്ണുന്നത്. കനത്ത കാറ്റും മഴയും മൂലം രാവിലെ തടസ്സങ്ങൾ നേരിട്ടിരുന്നെങ്കിലും വിജയവാഡ ആന്ധ്രാ ലൊയോള കോളേജ് അടക്കമുള്ള പ്രധാന കൗണ്ടിംഗ് കേന്ദ്രങ്ങളിലെല്ലാം വോട്ടെണ്ണൽ നടപടികൾ പൂർണതോതിൽ പുനരാരംഭിച്ചു. നവംബർ ഒന്നിന് നടന്ന വോട്ടെടുപ്പിൽ 62.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. ചിറ്റൂർ മേഖലയിലെ നിരവധി വാർഡുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ടി.ഡി.പി തുടക്കത്തിൽ തന്നെ വ്യക്തമായ ലീഡ് നേടിയിരുന്നു.

ജഗന്റെ കോട്ടകളിൽ തിരിച്ചടി ഭയം; നിലനിർത്താൻ സഖ്യം

പുലിവെന്തുലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അവിടെ പൂർണമായ റീപോളിംഗ് വേണമെന്ന് ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെടുകയും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ് ഉപരോധിച്ചതിന് അദ്ദേഹം കേസ് നേരിടുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ കനത്ത തിരിച്ചടിയുടെ സൂചനകൾ പുറത്തുവരുന്നത്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള ജനപിന്തുണയാണ് ഫലസൂചനകളിൽ പ്രതിഫലിക്കുന്നതെന്ന് സഖ്യകക്ഷി നേതാക്കൾ അവകാശപ്പെടുമ്പോൾ, കൂടുതൽ വാർഡുകളിലെ അന്തിമ ഫലങ്ങൾ വൈകുന്നേരത്തോടെയേ വ്യക്തമാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AP Civic Poll Results Live: NDA Ahead in All 13 Municipal Corporations, YSRCP Trails
Next Story