Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"രാജ്യം ഡൽഹിയിൽ ഒന്നിക്കും, തടയാനാവില്ലെന്ന്" അഖിലേഷ് യാദവ്

text_fields
bookmark_border
രാജ്യം ഡൽഹിയിൽ ഒന്നിക്കും, തടയാനാവില്ലെന്ന് അഖിലേഷ് യാദവ്
cancel

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബലപ്രയോഗത്തിലൂടെ യുവാക്കളുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്നും രാജ്യം ഇന്ന് ഡൽഹിയിൽ ഒന്നിക്കുമെന്നും അഖിലേഷ് എക്സിൽ കുറിച്ചു.

നിയന്ത്രണങ്ങൾ ബാധിക്കില്ല. ഇനി രാജ്യം ഡൽഹിയിൽ ഒന്നിക്കും. രാജ്യത്തെ യുവശക്തിക്കൊപ്പമാണ് ഞങ്ങൾ നിൽക്കുന്നത്. അധികാരത്തിന്റെ ബലം കൊണ്ട് ജനങ്ങളെ തടയാമെന്ന് ബിജെപി സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് അവരുടെ ഏറ്റവും വലിയ തെറ്റായി മാറും. ജന്തർ മന്തർ ഇനി വെറുമൊരു സ്ഥലപ്പേരല്ല, പുതിയൊരു അവബോധത്തിന്റെയും ഉണർവിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. പ്രതിഷേധക്കാരെ സർക്കാർ തടഞ്ഞാൽ ജന്തർ മന്തർ രാജ്യമെമ്പാടും ഉയർന്നുവരുമെന്നും അഖിലേഷ് ‍‍യാദവ് പറഞ്ഞു.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുമാണ് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് സംഘടിപ്പിക്കുന്ന 'ജന്തർ മന്തർ 2.0' പ്രതിഷേധം. നിരവധി വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ ഗ്രൂപ്പുകളും പ്രതിഷേധത്തിൽ പങ്കെടുക്കും.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 35,000ലധികം പൊലീസുകാരെയും അർദ്ധസൈനികരെയും തലസ്ഥാനത്ത് വിന്യസിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകി.

ശനിയാഴ്ച പുലർച്ചെ കനോട്ട് പ്ലേസിലെ ജൻപഥിന് സമീപത്ത് നിന്ന് ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാ കാരണങ്ങളാൽ ജൻപഥ് - കർത്തവ്യ പഥ് ക്രോസിംഗിന് നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ ശനിയാഴ്ച രാത്രി 10 മണി വരെയാണ് നിയന്ത്രണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akhilesh Slams Delhi Restrictions
Next Story